| Wednesday, 10th January 2024, 2:45 pm

ഇന്നത്തെക്കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും ഹൈഡ് ചെയ്യാന്‍ പറ്റില്ല, അവര്‍ എങ്ങനെയെങ്കിലും കണ്ടുപിടിക്കും' - ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്നും ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. അപരന്‍ എന്ന പദ്മരാജന്‍ സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഓസ്ലറില്‍ മമ്മൂട്ടി ഉണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.

‘അദ്ദേഹം ആ സിനിമയില്‍ ഉണ്ടെങ്കില്‍ തന്നെ ആ സസ്‌പെന്‍സ് കളയാതിരിക്കുന്നതല്ലേ നല്ലത്. എവരിബഡി നോസ് എവരിതിങ്. ഇന്നത്തെ കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും ഹൈഡ് ചെയ്യാന്‍ പറ്റില്ല. അവര്‍ക്കറിയാം ഇങ്ങനെ ഒരു സാധനം സിനിമയില്‍ ഉണ്ടെന്ന്. പടം കാണാന്‍ വരുമ്പോള്‍ അത് എവിടെയാണെന്ന് അറിയാന്‍ വേണ്ടി ആദ്യം മുതല്‍ വെയിറ്റ് ചെയ്യണം. അത് നമ്മള്‍ കളയാന്‍ പാടില്ല. തിയേറ്റര്‍ വെടിക്കുന്ന ഒരു സമയമായിരിക്കും അത്’ ജയറാം പറഞ്ഞു. ഓസ്ലറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.

ഓസ്ലറില്‍ മമ്മൂട്ടിയും അതിഥിവേഷത്തിലുണ്ടെന്ന അഭ്യൂഹങ്ങള്‍ ആദ്യം മുതലേ ഉണ്ടായിരുന്നൂ. അതിനെക്കുറിച്ചുള്ള ജയറാമിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു.

ജയറാമിനു പുറമെ അര്‍ജുന്‍ അശോകന്‍, അനശ്വര രാജന്‍, ജഗദീഷ്, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഡോ.രണ്‍ധീര്‍ കൃഷ്ണന്‍ രചന നിര്‍വഹിച്ചിരിക്കുന്ന അബ്രഹാം ഓസ്ലര്‍ ജനുവരി 11ന് തിയേറ്ററുകളിലെത്തും.

Content Highlight: Jayaram about Mammootty’s cameo role in Ozler

We use cookies to give you the best possible experience. Learn more