വർഷങ്ങൾക്ക് മുൻപ് മണിരത്‌നം സാർ എന്നോടത് പറഞ്ഞിരുന്നു; ഇന്ന് പുറത്തുള്ളവരെല്ലാം അത് തന്നെയാണ് പറയുന്നത്: ജയറാം
Film News
വർഷങ്ങൾക്ക് മുൻപ് മണിരത്‌നം സാർ എന്നോടത് പറഞ്ഞിരുന്നു; ഇന്ന് പുറത്തുള്ളവരെല്ലാം അത് തന്നെയാണ് പറയുന്നത്: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 8th January 2024, 2:23 pm

മറ്റു ഭാഷകളിൽ നിന്നും മലയാള സിനിമ വേറിട്ട് നിൽക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. കൊവിഡ് സമയത്ത് ഇന്ത്യക്ക് അകത്തും പുറത്തുമുള്ളവരെല്ലാം മലയാള സിനിമകളാണ് കണ്ടിരുന്നതെന്ന് ജയറാം പറഞ്ഞു. ഏത് പ്ലാറ്റ്ഫോം എടുത്താലും മലയാള സിനിമയാണ് ആദ്യം കാണുന്നതെന്നും ജയറാം പറയുന്നുണ്ട്.

അതുപോലെ താൻ പുറത്തെല്ലാം പോകുമ്പോൾ ആളുകൾ മലയാള ഭാഷ വളരെ ബ്ലെസ്ഡ് ആണെന്ന് പറയുമെന്നും ജയറാം കൂട്ടിച്ചേർത്തു. വർഷങ്ങൾക്ക് മുൻപ് തന്നോട് മണിരത്നം എന്ത് ബ്ലെസ്ഡ് ആണെന്ന് മലയാള സിനിമയെക്കുറിച്ച് പറഞ്ഞെന്നും അത്രയും നല്ല കലാകാരന്മാർ മലയാളത്തിൽ ഉണ്ടെന്നും ജയറാം പറയുന്നുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കൊവിഡ് സമയത്ത് എല്ലാ ഭാഷയിലുള്ള ഇന്ത്യക്ക് അകത്തും പുറത്തും ഹോളിവുഡിലും ഉള്ളവരെല്ലാം വെറുതെ വീട്ടിലിരിക്കുകയായിരുന്നല്ലോ. ഹോളിവുഡിൽ ഉള്ള വലിയ ആർട്ടിസ്റ്റുകളടക്കം ഇന്ത്യൻ സിനിമകളിൽ മലയാള സിനിമ വരുമ്പോൾ കാണാത്തവരില്ല. ഒരു സിനിമ പോലും കാണാത്തവരില്ല. അതുകൊണ്ട് കൂടി മലയാള സിനിമ കുറച്ചുകൂടി ആളുകളിലേക്ക് എത്തി. നെറ്റ്ഫ്ലിക്സോ ആമസോണോ അങ്ങനെ ഏത് പ്ലാറ്റ്ഫോം എടുത്താലും മലയാള സിനിമ ആദ്യം വരുമ്പോൾ അത് കാണും.

നമ്മൾ എവിടെയൊക്കെ പോകുമ്പോഴും എല്ലാവരും പറയും നമ്മുടെ ഭാഷ എന്തൊരു ബ്ലെസ്ഡ് ആണെന്ന്. അത് ഇപ്പോഴല്ല വർഷങ്ങൾക്കു മുമ്പ് മണിരത്‌നം സാർ എന്നോട് പറഞ്ഞിട്ടുണ്ട്, എന്ത് ബ്ലെസ്സഡ് ആണെന്ന്, ഒരു ചെറിയ ആക്ടർ പോലും എന്ന്. അദ്ദേഹം ഉദ്ദേശിച്ചത് ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു മാമുക്കോയ, ശങ്കരാടി, ഇന്നസെന്റ് ഏട്ടൻ, തിലകൻ ചേട്ടൻ, വേണുച്ചേട്ടൻ മുതൽ ഒന്നെല്ലെങ്കിൽ വേറൊന്ന് നമുക്കുണ്ട്. എന്തൊരു ഫ്‌ളറിഷ്ഡ് ആണ് നമ്മുടെ ലാംഗ്വേജ് എന്ന്. അവർക്കൊക്കെ പകരം വെക്കാൻ പറ്റുമോ.

ഞാൻ അഭിനയിക്കാൻ തുടങ്ങുന്ന സമയം തൊട്ട് ഇവരെല്ലാവരും എന്റെ കൂടെയുണ്ടല്ലോ. ഞാൻ വെറും ഇലയിലെ ചോറായിട്ട് അവിടെ കിടന്നാൽ മതി. ബാക്കിയെല്ലാ വിഭവങ്ങളും ആയിട്ട് കഴിക്കാനായിട്ട് ഇവർ കൂടെ നിൽക്കുകയല്ലേ. തൊട്ടടുത്ത് ജഗതിച്ചേട്ടൻ, ഇപ്പുറത്ത് ഇന്നസെൻറ് ചേട്ടൻ,’ ജയറാം പറഞ്ഞു.

Content Highlight: Jayaram about how malayalam cinema different from other language