പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം അധികം വൈകാതെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറി. സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഫ്രണ്ട്സ്.
ജയറാം,മുകേഷ്, ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ജഗതി ശ്രീകുമാറും ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ ഒരു സീനിൽ ജഗതിയുടെ കഥാപാത്രത്തിന്റെ തലയിൽ ചുറ്റിക വീഴുന്നുണ്ട്.
ഇന്നും പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന ഈ സീൻ തന്റെ നിർബന്ധം കാരണമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്ന് ജയറാം പറയുന്നു. എന്നാൽ ആ സീൻ എടുക്കുന്ന ദിവസം താൻ മറ്റൊരു തമിഴ് സിനിമയുടെ ഷൂട്ടിലാണെന്നും തന്റെ നിർബന്ധത്തിലാണ് ആ രംഗം സിനിമയിൽ ചേർത്തതെന്നും ജയറാം പറഞ്ഞു.
‘ആ സീനിൽ ഞാൻ ഇല്ല. പക്ഷെ ആ സീൻ എടുക്കണമെന്ന് നിർബന്ധിച്ചത് ഞാനാണ്. ആ രംഗം വേണ്ടായെന്ന് തീരുമാനിച്ച് സിദ്ദിഖ് എടുത്ത് കളഞ്ഞതാണ്. തലയിൽ ചുറ്റിക വീഴുന്ന സീൻ. ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ നീളം ഒരുപാട് കൂടിയപ്പോൾ ആ ഒരു സീനിന്റെ ഭാഗം തന്നെ അവർ എടുത്ത് കളഞ്ഞതാണ്. അന്നെനിക്കൊരു തമിഴ് പടത്തിന്റെ ഷൂട്ടിന് പോണം. എനിക്കന്ന് ഇവിടെ ഷൂട്ടിങ് ഇല്ല. എന്ത് ചെയ്യുമെന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോൾ ഞാനാണ് സിദ്ദിക്കിനോട് എനിക്ക് വേണ്ടി ആ സീൻ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചത്.
ഞാൻ തമിഴ് സിനിമയുടെ ഷൂട്ടിന് പോയതാണ്. അതുകൊണ്ടാണ് ഞാൻ ആ സീനിൽ ഇല്ലാത്തത്. മുകേഷും ശ്രീനിയേട്ടനും മാത്രമേയുള്ളൂ. അന്ന് ആ സീൻ മിസ് ചെയ്തിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക്. എത്ര നല്ല സീനാണ്. ഇപ്പോഴും അത് ടി.വിയിൽ കണ്ട് കഴിഞ്ഞാൽ ചിരിച്ച് തലകുത്തി വീഴും ഞാൻ,’ജയറാം പറയുന്നു.
Content Highlight: Jayaram About Friends Movie