| Tuesday, 4th September 2018, 3:14 pm

'ഞാന്‍ അപകടത്തില്‍ പെട്ടിട്ടില്ല; ആ ജീപ്പോടിച്ചതും ഞാനല്ല; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ': ജയറാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമൂഹമാധ്യമങ്ങളില്‍ താന്‍ അപകടത്തില്‍പ്പെട്ടുവെന്ന്പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ നടന്‍ ജയറാം തന്നെ രംഗത്തെത്തി. ഇത് വ്യാജ വീഡിയോ ആണെന്നും ജീപ്പ് ഓടിച്ചത് താനല്ലെന്നും ജയറാം പറഞ്ഞു.

ഓഫ് റോഡ് ഡ്രൈംവിംഗിനിടെ ജീപ്പ് അപകടത്തില്‍പ്പെടുന്ന വീഡിയോ ആണ് ജയറാമിന്റെതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ തന്റെതല്ലെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ അപകടത്തില്‍പ്പെട്ടുവെന്ന് പ്രചരിക്കുന്ന വീഡിയോയും ജയറാം പോസ്റ്റ് ചെയ്തു.


ALSO READ: പ്രളയക്കെടുതി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 30000 കോടി രൂപ വേണം: തോമസ് ഐസക്ക്


“ഇതിലുള്ളത് ഞാനല്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ അപകടത്തില്‍പ്പെട്ടുവെന്ന നിലയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ജയറാം പോകുന്ന പോക്ക് കണ്ടോ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിച്ചത്- എന്നാണ് ജയറാം പറഞ്ഞത്.

വീഡിയോ കണ്ട് നിരവധി പേരാണ് തന്നെ നേരിട്ടും,ഫോണിലൂടെയും വിളിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് വന്ന് ഈ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

“സത്യത്തില്‍ അത് ഞാനല്ല, യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത്.

എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി, അത് ഞാനല്ല.ജയറാം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more