| Saturday, 23rd June 2018, 5:27 pm

രണ്ടാം ലോക മഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥയുമായി ജയരാജിന്റെ ഭയാനകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി ദേശീയ – അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ ജയരാജിന്റെ ഭയാനകത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രശസ്ത മലയാളം നോവലായ തകഴി ശിവശങ്കരപ്പിള്ളയുടെ കയറിലെ രണ്ട് അധ്യായങ്ങളാണ് സിനിമക്ക് ആധാരം.

രണ്ടാം ലോകമഹായുദ്ധകാലത്തെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രം ജയരാജിന്റെ നവരസ പരമ്പരയിലെ അടുത്ത ചിത്രമാണ്. രഞ്ജി പണിക്കര്‍ അവതരിപ്പിക്കുന്ന പോസ്റ്റ്മാന്‍ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ശ്രീകുമാരന്‍ തമ്പിയും എം കെ അര്‍ജുനനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രാഹകനായ നിഖില്‍ പ്രവീണ്‍ ഭയാനകത്തിന് ദേശീയ പുരസ്‌കാരം നേടിയിരുന്നു.

ആശാശരത്ത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നവരാണ് മറ്റ് അഭിനേതാക്കള്‍.

ട്രെയിലര്‍ കാണാം:

We use cookies to give you the best possible experience. Learn more