തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് യു.ഡി.എഫ് ശ്രമിക്കുന്നതായി മന്ത്രി ഇ.പി ജയരാജന്‍. കേരളത്തില്‍ കൊവിഡ് വ്യാപിക്കണമെന്നാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും ജയരാജന്‍ പറഞ്ഞു.
കൊവിഡ് വ്യാപിക്കുന്ന സമയത്തും സംസ്ഥാനത്ത് എത്ര സമരങ്ങളാണ് പ്രതിപക്ഷം നടത്തിയത്. പൊലീസുകാര്‍ക്ക് കൊവിഡ് ബാധിച്ചത് ഇവരുമായി മല്‍പ്പിടുത്തം നടത്തിയിട്ടാണ്. കൊവിഡിനെ പ്രതിരോധിക്കാനല്ല, കൊവിഡ് വ്യാപനത്തിന് എന്ത് സംഭാവന നല്‍കാനാവും എന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
കേരളത്തിന്റെ വികസനത്തിലും മുഖ്യമന്ത്രിയുടെ ജനപിന്തുണയിലും പ്രതിപക്ഷം അസംതൃപ്തരാണെന്നും ജയരാജന്‍ പറഞ്ഞു.
ഇടതുമുന്നണി തുടര്‍ ഭരണത്തിലേക്കെന്ന് വ്യക്തമായപ്പോഴാണ് നിധി വീണു കിട്ടും പോലെ പ്രതിപക്ഷത്തിന് സ്വര്‍ണ്ണക്കടത്ത് കിട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെ ആക്രമിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.
വിദേശത്ത് നിന്ന് വന്ന 14 യാത്രക്കാരില്‍ നിന്ന് സ്വര്‍ണ്ണം പിടിച്ചെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന. സ്വര്‍ണ്ണക്കടത്തില്‍ ബന്ധം ബി.ജെ.പിക്കാണ്. ബി.ജെ.പിയിലെ പ്രമുഖരുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും ഇടതുപക്ഷത്തിനെതിരെ ഒന്നിച്ച് നില്‍ക്കുകയാണ്.സ്വര്‍ണ്ണക്കടത്ത് കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ തെളിവും എന്‍.ഐ.എയും കസ്റ്റംസും ശേഖരിക്കുന്നുണ്ട്. ഇതില്‍ എന്തിനാണ് ബി.ജെ.പിയും യു.ഡി.എഫും ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വികസനത്തെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കേരളത്തിന്റെ വികസനത്തില്‍ യു.ഡി.എഫ് അസംതൃപ്തരാണെന്നും ജയരാജന്‍ പറഞ്ഞു.
ജനങ്ങളുടെ ഇടയില്‍ മുഖ്യമന്ത്രിയെ കുറിച്ച് വലിയ മതിപ്പുണ്ട്. കരുത്തും ശക്തിയുമുള്ള ഭരണാധികാരിയാണ് അദ്ദേഹം. കേരളം എല്ലാം നേടുമെന്ന പ്രതീതി ജനങ്ങളിലുണ്ടായി. ഇടതുമുന്നണിയുടെ ബഹുജനസ്വാധീനം വര്‍ധിച്ചു. യു.ഡി.എഫ് ഇതില്‍ അസഹിണുത പ്രകടിപ്പിക്കുകയാണ്.
സംസ്ഥാനത്ത് വികസന പദ്ധതികള്‍ വരണമെങ്കില്‍ കണ്‍സള്‍ട്ടന്‍സികള്‍ ആവശ്യമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക