| Saturday, 24th March 2018, 7:16 pm

'മീനും തിന്ന് വീട്ടിലെ സോഫ കീറുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്ക്'; സി.പി.ഐയ്ക്കതിരെ ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐയ്‌ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്കെന്ന് ജയരാജന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സി.പി.ഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.


Also Read:  ‘അമിത് ഷാ… നിങ്ങളെന്തിനാണ് ഇത്തരത്തില്‍ കള്ളം പ്രചരിപ്പിക്കുന്നത്.?’; അമിത് ഷായുടെ കത്തിന് ചന്ദ്രബാബു നായിഡുവിന്റെ മറുപടി


മാണിയെ മുന്നണിയിലെടുക്കുന്നതിലും കീഴാറ്റൂര്‍ സമരത്തിലും സി.പി.ഐ.എമ്മിന്റെ നിലപാടിനൊപ്പമല്ല സി.പി.ഐ. ഇതിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പരാമര്‍ശം.

നേരത്തെ ഇന്നലെ ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സി.പി.ഐ ദേശീയ നേതൃത്വം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more