മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഭരതന്‍. കുറഞ്ഞ കാലയളവ് കൊണ്ട് അദ്ദേഹം ചെയ്തു വെച്ചതെല്ലാം ക്ലാസിക് സിനിമകളാണ്. അമരം, വൈശാലി, താഴ്വാരം തുടങ്ങിയ ഭരതന്‍ ചിത്രങ്ങളും ഇന്നും മലയാളികളുടെ ചര്‍ച്ചയില്‍ ഇടം നേടുന്നവയാണ്.
ഭരതന്റെ സംവിധാനത്തില്‍ 1978ല്‍ പുറത്തിറങ്ങിയ സിനിമയാണ് രതിനിര്‍വേദം. പത്മരാജനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പത്മരാജന്റെ തന്നെ രതിനിര്‍വ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഈ ചിത്രം. ജയഭാരതി, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം മലയാള സിനിമാ ചരിത്രത്തില്‍ തന്നെ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ്.
ഭരതന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടനും ടെലിവിഷന്‍ അവതാരകനുമായ ജയരാജ് വാര്യര്‍. കൗമാര ചാപല്യങ്ങള്‍ ആണ് രതിനിര്‍വേദം എന്ന സിനിമയെന്നും സമൂഹത്തില്‍ കൗമാരത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന എല്ലാ ഫ്രസ്‌ട്രേഷന്‍സും ചിത്രം കാണിച്ച് തന്നെന്നും ജയരാജ് വാര്യര്‍ പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൗമാര ചാപല്യങ്ങള്‍ ആണ് രതിനിര്‍വേദം എന്ന സിനിമ. അതായത് നമ്മുടെ സമൂഹത്തില്‍ കൗമാരത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന എല്ലാ ഫ്രസ്‌ട്രേഷന്‍സും കാണിച്ച് തന്ന, അതിന്റെ വലിയൊരു മെസ്സേജ് തന്ന സിനിമയാണ് രതിനിര്‍വേദം.
അന്ന് പലരും പറഞ്ഞിരുന്നത് ഭരതേട്ടന്റെ സിനിമകളെല്ലാം സെക്സിന്റെയും വയലന്‍സിന്റെയും അതിഭാവത്വമുള്ള സിനിമകള്‍ ആണെന്നാണ്. പക്ഷെ അതിനകത്തെല്ലാം വലിയ മെസേജുകളായിരുന്നു. മുപ്പത്തിയെട്ട് മലയാളം സിനിമകളാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ആ മുപ്പത്തെട്ട് സിനിമകളും മുപ്പത്തെട്ട് വിഷയങ്ങളാണ് സംസാരിക്കുന്നത്.
ഇത്തരത്തില്‍ സെക്സും വയലന്‍സും ഉണ്ടെന്ന് പരന്നിരിക്കുന്നു സമയത്താണ് അദ്ദേഹം മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, മര്‍മരം തുടങ്ങിയ രണ്ട് സിനിമകള്‍ ചെയ്യുന്നത്. അത് രണ്ടും അധ്യാപകരുടെ കഥയായിരുന്നു പറഞ്ഞിരുന്നത്,’ ജയരാജ് വാര്യര്‍ പറയുന്നു.
Content Highlight: Jayaraj Warrier Talk About Director Bharathan’s Films