| Friday, 26th April 2013, 5:55 pm

ജയപ്രദ ഒടുവില്‍ കോണ്‍ഗ്രസിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ജയപ്രദ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.

ഉത്തര്‍പ്രദേശിലെ രാംപൂര്‍ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജയപ്രദ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടരി അമര്‍ സിങ്ങിനെ പിന്തുണച്ചതിന്റെ പേരില്‍ 2010 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താവുകയായിരു്‌നു. []

എസ്.പിയില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം തെലുങ്ക്‌ശേശം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.പി എന്നീ പാര്‍ട്ടികളിലേതിലെങ്കിലും ജയപ്രദ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജന്മനാടായ രാജമേന്ദ്രി ലോക്‌സഭാ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കണമെന്ന നിര്‍ബന്ധമാണ് പല പാര്‍ട്ടികള്‍ക്കും അവര്‍ അനഭിമതയാകാന്‍ കാരണം.

ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് നടത്തിയ ചര്‍ച്ചയില്‍ രാജമേന്ദ്രിയില്‍ തന്നെ പാര്‍ട്ടി ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന.

Latest Stories

We use cookies to give you the best possible experience. Learn more