ഏകദിന ടീമില്‍ ഉള്‍പ്പെട്ട സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്‌വാദ്, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, വെങ്കിടേഷ് അയ്യര്‍, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ കളിക്കാര്‍ മുംബൈയില്‍ മൂന്നുദിവസത്തെ ക്വാറന്റൈനിലായിരുന്നു.
മുംബൈയിലെ ക്വാറന്റൈനുശേഷം നടത്തിയ പരിശോധനയിലാണ് സുന്ദറിന് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ സുന്ദര്‍ ഒഴികെയുള്ള മറ്റു കളിക്കാര്‍ക്ക് ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ എത്തിയ ശേഷം താരങ്ങള്‍ മൂന്നുദിവസത്തെ ക്വാറന്റൈന്‍ കൂടി പൂര്‍ത്തിയാക്കണം. ഇതിനുശേഷമായിരിക്കും ടീമിനൊപ്പം ചേരുക.
കടുത്ത കൊവിഡ് മാനദണ്ഡങ്ങളാണ് കളിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പരിക്കിന്റെ പിടിയിലായതിനെ തുടര്‍ന്ന് 2021 മാര്‍ച്ചിനുശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ സുന്ദറിന് സാധിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് താരം മൈതാനത്തേക്ക് തിരിച്ചെത്തിയത്.
ഓസ്‌ട്രേലിയയുമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു സുന്ദര്‍ നടത്തിയത്. പിന്നീട് പരിക്കേറ്റതോടെ ടീമിലെ സ്ഥാനം നഷ്ടമായി.
പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ നയിക്കുക. ജസ്പ്രീത് ബുംറയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.