പൊന്നിയിന്‍ സെല്‍വന്‍ കണ്ടപ്പോള്‍ തന്റെ പ്രകടനത്തില്‍ ഒട്ടും സംതൃപ്തി തോന്നിയില്ലെന്ന് ജയം രവി. മാതൃഭൂമിക്ക് പൊന്നിയിന്‍ സെല്‍വന്‍ ടീം നല്‍കിയ അഭിമുഖത്തിലാണ് ജയം രവി ഇക്കാര്യം പറഞ്ഞത്.
എനിക്ക് ഒരു സംത്യപ്തിയും തോന്നിയില്ല. കുറവുകള്‍ മാത്രമാണ് കണ്ടതെന്ന് ജയം രവി പറഞ്ഞു. ഈ സമയത്ത് മണിരത്‌നം വളരെ നന്ദി എന്ന് പറഞ്ഞു. ഇത് പറയാന്‍ പാടില്ലായിരുന്നു അല്ലേയെന്ന് ജയം രവിയും ഒരു ചിരിയോടെ പറഞ്ഞു. ഇതോടെ രണ്ടാം ഭാഗത്തില്‍ രവിയില്ലായിരിക്കും, നമ്മുടെ രണ്ട് പേരുടെയും കഥയായിരിക്കുമെടാ എന്ന് കാര്‍ത്തിയോട് വിക്രം തമാശയായി പറഞ്ഞു.
ഈ സിനിമയുടെ ഭാഗമായതില്‍ എനിക്ക് സന്തോഷമുണ്ട്. ഷൂട്ടിങ്ങില്‍ എന്റെ ജഡ്ജ് സംവിധായകനാണ്. റിലീസിന് ശേഷം അത് ഓഡിയന്‍സാവും, അത്രേയുള്ളൂ, ജയം രവി കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞയാഴ്ച പൊന്നിയിന്‍ സെല്‍വന്റെ ആകെ വരുമാനം 435 കോടി കവിഞ്ഞു. തമിഴ്നാട്ടില്‍ ഏറ്റവും അധികം വരുമാനം നേടിയ ചിത്രം എന്ന റെക്കോഡാണ് ചിത്രം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി പിന്നിട്ട ചിത്രം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്. തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.
ആദ്യദിനത്തില്‍ ചിത്രം തമിഴ്നാട്ടില്‍നിന്ന് മാത്രം 25.86 കോടിയാണ് ചിത്രം നേടിയത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിങ് നേടുന്ന സിനിമകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്‍വന്‍. അജിത് ചിത്രം വലിമൈ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം.
രണ്ടാം സ്ഥാനത്തുള്ള ബീസ്റ്റ് നേടിയത് 26.40 കോടിയാണ്. വിക്രമിനെ പിന്നിലാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 20.61 കോടിയാണ് വിക്രമിന്റെ ആദ്യദിന വരുമാനം.
Content Highlight: Jayam Ravi was not satisfied with his performance when he saw Ponniyin Selvan