ജയം രവിയും ഹന്‍സിക മോട്വാനിയും അഭിനയിച്ച് പ്രഭുദേവ രചനയും സംവിധാനവും നിര്‍വഹിച്ച് 2011ല്‍ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമാണ് എങ്കെയും കാതല്‍. ചിത്രത്തിലെ ഹാരിസ് ജയരാജിന്റ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.
എങ്കെയും കാതല്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് നായിക ഹന്‍സികക്ക് പതിനേഴ് വയസ്സായിരുന്നെന്നും ഒരു കുട്ടിയെ നോക്കുന്ന പോലെ ആയിരുന്നു സെറ്റില്‍ എല്ലാവരും ഹന്‍സികയെ നോക്കിയതെന്നും ജയം രവി പറയുന്നു. ഒരു സൈഡില്‍ ഇരുന്ന് എന്തെങ്കിലും കഴിച്ചുകൊണ്ടായിരിക്കും ഹന്‍സിക എപ്പോഴും ഇരിക്കുകയെന്നും ഷോട്ട് റെഡി ആയെന്ന് പറഞ്ഞാല്‍ മാത്രമായിരിക്കും എഴുന്നേറ്റ് വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് താനൊരു ഐ ഫോണ്‍ വാങ്ങിയെന്നും അത് നോക്കികൊണ്ട് ഫ്രാന്‍സിലെ തെരുവില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് ഫോണ്‍ തട്ടിക്കൊണ്ടു പോയെന്നും ജയം രവി പറയുന്നു. ഫോണ്‍ എടുത്ത ആളെ നോക്കിയപ്പോഴാണ് അത് ഹന്‍സികയാണെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എങ്കെയും കാതല്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ പതിനേഴ് വയസ്സായിരുന്നു ഹന്‍സികക്ക്. ഒരു കുട്ടിയെ പോലെ ആയിരുന്നു. അതുകൊണ്ടു തന്നെ ഒരു ചെറിയ കുട്ടിയെ നോക്കുന്ന പോലെ ആയിരുന്നു ഞങ്ങള്‍ അവളെ നോക്കികൊണ്ടിരുന്നത്. ഞങ്ങളുടെ ടീമിലുള്ളവരും അങ്ങനെത്തന്നെയാണ് അവരെ നോക്കികൊണ്ടിരിന്നുന്നത്.
ഒരു മൂലക്കിരുന്ന് ഇപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടായിരിക്കും ഹന്‍സിക ഉണ്ടാകുക. മതി കഴിച്ചത് നമുക്ക് ഷോട്ടിന് പോകാം എന്നൊക്കെ പറയുമ്പോഴാണ് അവള്‍ കഴിക്കുന്നത് നിര്‍ത്തി എഴുന്നേറ്റ് വരുന്നത്. കുറെ കോള കുടിക്കുമായിരുന്നു. അവളുടെ ബര്‍ത്ത് ഡേയ്ക്ക് കോളയുടെ ഷേപ്പില്‍ ആയിരുന്നു കേക്കൊക്കെ ഉണ്ടാക്കിയത്.
ആ സമയത്ത് ഞാന്‍ ഫ്രാന്‍സില്‍ നിന്ന് ഞാന്‍ ഒരു ഐ ഫോണ്‍ വാങ്ങിയിരുന്നു. ഐ ഫോണ്‍ വാങ്ങുന്ന ആദ്യത്തെ ഇന്ത്യന്‍ എന്ന രീതിയില്‍ വലിയ അഭിമാനത്തോടെ ആയിരുന്നു ഞാന്‍ ആ ഫോണ്‍ വാങ്ങിയത്. അവിടുത്തെ സ്ട്രീറ്റില്‍ ഇരുന്ന് ഞാന്‍ ആ ഫോണ്‍ നോക്കികൊണ്ടിരിക്കുമ്പോള്‍ പെട്ടന്ന് എന്തോ ഒരു സാധനം വന്ന് ഫോണ്‍ തട്ടി പറിച്ചുകൊണ്ടു പോയി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് അത് ഹന്‍സിക ആണെന്ന് മനസിലായത്,’ ജയം രവി പറയുന്നു.
Content Highlight: Jayam Ravi Talks About Hansika Motwani