2015ല്‍ ജയം രവി നായകനായി എത്തിയ ഹിറ്റ് ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു തനി ഒരുവന്‍. മികച്ച വില്ലന്‍ വേഷം കൊണ്ട് അരവിന്ദ് സ്വാമിയും ഞെട്ടിച്ച ചിത്രത്തിന് ഇപ്പോഴിതാ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏറെ നാളായി തനി ഒരുവന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജയം രവി മുമ്പ് കമ്മിറ്റ് ചെയ്ത ചിത്രങ്ങളുടെ ഷൂട്ടിങ് കോവിഡ് കാരണം നീണ്ടു പോയത് കൊണ്ടാണ് പ്രഖ്യാപനം വൈകിയത്.
ചിത്രം നിര്‍മിക്കുന്ന എ. ജി.എസ് എന്റര്‍ടൈമന്റിസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് തനി ഒരുവന്‍ രണ്ടിന്റെ പ്രഖ്യാപന വിഡിയോ പുറത്തുവിട്ടത്.
ഒന്നാം ഭഗത്തിലെ പോലെ തന്നെ വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. മോഹന്‍ രാജയാണ് സംവിധാനം. രണ്ട് മിനിറ്റ് 55 സെക്കന്റോളം നീണ്ടുനില്‍ക്കുന്ന പ്രൊമോ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തനി ഒരുവന്‍ രണ്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാം സി.എസ് ആണ്. ഒന്നാം ഭാഗത്തിന്റെ സംഗീതം ഹിപ്പ് ഹോപ്പ് ആദി ആയിരുന്നു.
ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ 2, അഗിലന്‍ എന്നിവയാണ് ജയം രവിയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍.
Content Highlight: Jayam ravi’s thani oruvan’s second part announced