| Sunday, 24th March 2024, 3:49 pm

'വീണ്ടും ഒരു പാന്‍ ഇന്ത്യന്‍' ബിഗ് ബജറ്റ് ചിത്രവുമായി ജയം രവി; ഫസ്റ്റ് ലുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയം രവിയെ നായകനാക്കി അര്‍ജുനന്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘ജീനി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിര്‍മിക്കുന്നത്.

കല്യാണി പ്രിയദര്‍ശനാണ് നായിക. കൃതി ഷെട്ടി, വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് എ.ആര്‍. റഹ്‌മാനാണ് സംഗീതം പകരുന്നത്.

ജയം രവിയുടെ 32ാമത്തെ ചിത്രമായ ‘ജീനി’ ജയം രവിയുടെ ബിഗ് ബജറ്റ് ചിത്രമാണ്. 100 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയില്‍ വെച്ചാണ് നടന്നത്.

പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് മിഷ്‌കിന്റെ മുന്‍ അസോസിയേറ്റായിരുന്നു അര്‍ജുനന്‍ ജൂനിയര്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ജീനി വെല്‍സ് ഇന്റര്‍നാഷണലിന്റെ 25ാമത്തെ സംരംഭമാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അശ്വിന്‍ കുമാര്‍ കെ., ക്രിയേറ്റിവ് പ്രൊഡ്യുസര്‍: കെ.ആര്‍. പ്രഭു, ഛായാഗ്രഹണം: മഹേഷ് മുത്തുസ്വാമി, ചിത്രസംയോജനം: പ്രദീപ് ഇ. രാഘവ് (‘ലവ് ടുഡേ’ ഫെയിം), കലാസംവിധാനം: ഉമേഷ് ജെ. കുമാര്‍, ആക്ഷന്‍: യാനിക്ക് ബെന്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Jayam Ravi’s Genie Movie First Look Out

We use cookies to give you the best possible experience. Learn more