Film News
ജയംരവിയുടെ ജീനി; നായികമാരായി കൃതിയും കല്യാണിയും വാമികയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 05, 10:49 am
Wednesday, 5th July 2023, 4:19 pm

ജയംരവിയുടെ പുതിയ ചിത്രത്തിന്റെ ലോഞ്ചിങ് ചെന്നൈയില്‍ നടന്നു. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അര്‍ജുനന്‍ ജൂനിയറാണ്.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ – മഹേഷ് മുത്തുസ്വാമി, മ്യുസിക്ക് – എ.ആര്‍. റഹ്‌മാന്‍, ആര്‍ട്ട് ഡയറക്ടര്‍ – ഉമേഷ് ജെ. കുമാര്‍ , എഡിറ്റിങ്ങ് – പ്രദീപ് ഇ. രാഘവ്, ആക്ഷന്‍ ഡയറക്ടര്‍ – യാനിക്ക് ബെന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – കെ. അശ്വിന്‍, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ – കെ.ആര്‍. പ്രഭു.

വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വന്‍ ക്യാന്‍വാസിലാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പി.ആര്‍.ഒ – ശബരി

Content Highlight: Jayam Ravi’s genie; Kriti, Kalyani and Vamika as heroines