14 വര്‍ഷത്തിന് ശേഷം അയാള്‍ പരോളിലെത്തുന്നു; കീര്‍ത്തി സുരേഷ്‌ - ജയം രവി ആക്ഷന്‍ ചിത്രം; റിലീസ് തീയതി
Film News
14 വര്‍ഷത്തിന് ശേഷം അയാള്‍ പരോളിലെത്തുന്നു; കീര്‍ത്തി സുരേഷ്‌ - ജയം രവി ആക്ഷന്‍ ചിത്രം; റിലീസ് തീയതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 1:17 pm

ജയം രവിയെ നായകനാക്കി നവാഗതനായ ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ‘സൈറണ്‍’ എന്ന സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.  ചിത്രം ഫെബ്രുവരി 16ന് തിയറ്ററുകളിലെത്തും.

കീര്‍ത്തി സുരേഷാകും ഈ ജയം രവി ചിത്രത്തില്‍ നായികയായെത്തുന്നത്. ഒപ്പം അനുപമ പരമേശ്വരന്‍ അതിഥി വേഷത്തിലെത്തും.

സൈറണ്‍ എന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രം സുജാത വിജയകുമാറാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറിന് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. സൈറണിന്റെ ഫസ്റ്റ് ലുക്കും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ജയില്‍ പുള്ളിയായ് ജയം രവി വേഷമിടുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. സമുദ്രക്കനി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റേതാണ് സംഗീതം.

ഛായാഗ്രഹണം: സെല്‍വകുമാര്‍ എസ്.കെ., ചിത്രസംയോജനം: റൂബന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: കദിര്‍ കെ., ആക്ഷന്‍: ദിലിപ് സുബ്ബരയ്യന്‍, കോറിയോഗ്രഫി: ബൃന്ദ, പി.ആര്‍.ഒ.: ശബരി.

Content Highlight: Jayam Ravi’s Action Film Siren Release Date Out