മരിച്ച 203 പേരുടെ പട്ടിക കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം.
ചെന്നൈ: ജയലളിത രോഗബാധിതയായി ചികിത്സയില്‍ കഴിഞ്ഞ നാളുകളിലും മരണശേഷവും മനംനൊന്ത് മരിച്ചത് 470 പേരെന്ന് എ.ഐ.എ.ഡി.എം.കെ.
മരിച്ച 203 പേരുടെ പട്ടിക കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്തുവിട്ടിരുന്നു ചെന്നൈ, വെല്ലൂര്‍, തിരുവല്ലൂര്‍, തിരുന്നാമാലൈ, കുഡല്ലൂര്‍, കൃഷ്ണഗിരി, ഈറോഡ്, തിരുപ്പൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചതെന്നായിരുന്നു വിശദീകരണം.
ജയലളിതയുടെ മരണത്തില്‍ മനംനൊന്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നുലക്ഷം രൂപ വീതം നല്‍കുമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം സഹായധനം നല്‍കും.
ഭോപ്പാല്‍ സംഭവം ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അസഹിഷ്ണുതയുടെ തെളിവെന്ന് ഡി.രാജ
നേരത്തെ, ജയയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് മരിച്ച 77 പേരുടെ മറ്റൊരു പട്ടികയും പാര്‍ട്ടി പുറത്തുവിട്ടിരുന്നു. സെപ്തംബര്‍ 22നാണ് തമിഴഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 5ന് ജയലളിത അന്തരിച്ചു.