കൂടംകുളം അണുനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്
Daily News
കൂടംകുളം അണുനിലയത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് തമിഴ്‌നാടിന്റെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2015, 3:07 pm

koodamkulam-plant

ചെന്നൈ: കൂടംകുളം ആണവനിലയം യൂണിറ്റ് 1ലെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. നടപടികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ജയലളിതയുടെ കത്ത്.

തമിഴ്‌നാട്ടില്‍ “വിന്‍ഡ് സീസണ്‍” അവസാനിക്കാറായതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നും കത്തില്‍ പറയുന്നു. 2014 ഡിസംബര്‍ 31ന് പ്രവര്‍ത്തനമാരംഭിച്ച യൂണിറ്റ് 1 നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ 90 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. യൂണിറ്റ് ഒന്നില്‍ ഉദ്പാതിപ്പിക്കുന്ന 1000 മെഗാവാട്ട് വൈദ്യുതിയില്‍ 563 മെഗാവാട്ട് ഊര്‍ജം തമിഴ്‌നാടാണ് എടുക്കുന്നത്.

അണുനിലയത്തിലെ യൂണിറ്റ് 2 പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള കമ്മീഷനിംഗ് അവസാനഘട്ടത്തിലാണെന്നും അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ജയലളിത കേന്ദ്രത്തിനെഴുതിയ കത്തില്‍ പറയുന്നു.