ജയലളിതയുടെ കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ അവരെ ഒന്നു കാണാന്‍ പോലും ആരേയും അനുവദിച്ചിട്ടില്ല.
തമിഴ്നാട്; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കരേഖപ്പെടുത്തിയും ചില സംശയങ്ങളുന്നയിച്ചും എ.ഐ.ഡി.എം.കെയില്‍ നിന്നും പുറത്താക്കപ്പെട്ട എം.പി ശശികല പുഷ്പ.
ജയലളിത ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന കാര്യം ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ടെന്നും ജയലളിതയുടെ ആരോഗ്യകാര്യത്തില്‍ പ്രധാനമന്ത്രി നരേമന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും ശശികല ആവശ്യപ്പെട്ടു.
ജയലളിതയുടെ കാര്യത്തില്‍ ഒന്നും സുതാര്യമല്ല. ജനങ്ങള്‍ക്ക് അവര്‍ ജീവനോടെ ഉണ്ടോ എന്ന കാര്യം അറിയാനുള്ള അവകാശമുണ്ട്. ജയലളിതെ അപ്പോളോയില്‍ നിന്നും എയിംസിലേക്ക് മാറ്റണമെന്നാണ് പ്രധാനമന്ത്രിയോട് പറയാനുള്ളത്.
സര്‍ക്കാരിന് കീഴിലുള്ള ആശുപത്രിയിലായിരിക്കണം ജയലളിതയെ ചികിത്സിപ്പിക്കേണ്ടത്. സ്വകാര്യ ആശുപത്രിയിലായിരിക്കരുത് അവരുടെ ചികിത്സ. ജയലളിതയുടെ കാര്യത്തില്‍ ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുമാസത്തിനിടെ അവരെ ഒന്നു കാണാന്‍ പോലും ആരേയും അനുവദിച്ചിട്ടില്ല.
അവിടെ എന്താണ് നടക്കുന്നതെന്ന് പോലും ആര്‍ക്കും അറിയില്ല. അവര്‍ എന്തെങ്കിലും സ്വകാര്യമായി നടക്കുന്നുണ്ടോ –ശശികല പുഷ്പ ചോദിക്കുന്നു.
ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്നാണ് അപ്പോളോ ആശുപത്രി ഇന്ന് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയത്.
ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തുന്നത് ഇ.സി.എം.ഒയുടെ സഹായത്താലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. കഴിഞ്ഞ 75 ദിവസമായി ചെന്നെെയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജയലളിത.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വലിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.