ജയലളിതയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ
Jayalalitha Death Controversy
ജയലളിതയുടെ മരണം; ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2019, 12:08 pm

ന്യൂദല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് അറുമുഖസാമി കമ്മീഷന്റെ അന്വേഷണമാണ് കോടതി സ്‌റ്റേ ചെയ്തത്.

അപ്പോളോ ആശുപത്രി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെയും പിന്നീട് 2016 ഡിസംബര്‍ അഞ്ചിനു മരണപ്പെട്ടതിന്റെയും പിന്നിലെ കാരണങ്ങളാണ് കമ്മിഷന്‍ അന്വേഷിക്കുന്നത്.

മൂന്നുമാസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ജയലളിത മരിച്ചത്. 2017 ഏപ്രിലിലാണ് അറുമുഖസാമി കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും പനീര്‍സെല്‍വം ആവശ്യപ്പെട്ടിരുന്നതാണ്. അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് പനീര്‍സെല്‍വം മുന്നോട്ട് വച്ച് നിബന്ധനകളിലൊന്ന് ഇതായിരുന്നു.

ഇതിന് പിന്നാലെയാണ് ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എ.അറുമുഖസാമിയുടെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

WATCH THIS VIDEO: