കൊച്ചി: തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെയാണെന്ന് നടന്‍ ജയസൂര്യ. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് ജയസൂര്യ.
ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം. വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും ജയസൂര്യ പറഞ്ഞു.
ഡയലോഗുകളിലല്ല പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയോടാണ് പ്രതികരണം.
കഴിഞ്ഞ ദിവസം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ട് ചോദിച്ചിരുന്നു. മണ്ഡലത്തിന് പരിചയമുള്ള ആളാണ് നല്ലതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.തൃക്കാക്കരയില്‍ ഡോ. ജോ ജോസഫാണ് എല്‍.ഡി.എഎഫ് സ്ഥാനാര്‍ത്ഥി.
മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.
തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധി: ജയസൂര്യ
Content Highlights: Content Highlights: Jaya Surya about Thrikkakkara election