ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ച സല്‍മാന്‍ ഖാന് ശിക്ഷയിളവ് നല്‍കണമെന്ന് രാജ്യസഭ എം.പി ജയ ബച്ചന്‍. അദ്ദേഹം ഒരുപാട് മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തയാളാണെന്നാണ് ജയബച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
“എനിക്ക് സങ്കടമുണ്ട്. അയാള്‍ക്ക് ശിക്ഷയിളവ് നല്‍കണമായിരുന്നു. ഒരുപാട് മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തയാളാണ് അദ്ദേഹം.” – ജയ ബച്ചന്‍ പറഞ്ഞു.
I feel bad. He should be given relief. He has done a lot of humanitarian work: Jaya Bachchan, Rajya Sabha MP on #SalmanKhan #BlackBuckPoachingCase pic.twitter.com/VUEM0RIweE
— ANI (@ANI) April 5, 2018
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷത്തെ തടവും പതിനായിരം രൂപ പിഴയും മാണ് ജോധ്പൂര്‍ കോടതി വിധിച്ച ശിക്ഷ. സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു.
Read Also: ‘കോടതി വിധിച്ചിട്ടും പിന്നോട്ടില്ല’; കണ്ണൂര്‍-കരുണ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്
കേസിലെ മറ്റു പ്രതികളായ സെയ്ഫ് അലി ഖാന്‍, നടി തബു, സൊനാലി, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കൂട്ടുപ്രതികളെ വെറുതെ വിട്ടത്.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരമുള്ള നടപടികളാണ് താരം നേരിടുന്നത്. ആറുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്.
നേരത്തെ വംശനാശം നേരിടുന്ന മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 2007-ല്‍ ഒരാഴ്ച സല്‍മാന്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. പിന്നീട് കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാന്‍ഖാനെ 2015 ല്‍ വെറുതെവിട്ടുരുന്നു. നരഹത്യക്കേസില്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ചു വര്‍ഷം കഠിനതടവാണ് അന്ന് ജസ്റ്റിസ് എ.ആര്‍. ജോഷി റദ്ദാക്കിയിരുന്നത്. ആ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.