കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണത്തിനായി ബംഗാളിലെത്തി ബോളിവുഡ് നടിയും സമാജ്‌വാദി പാര്‍ട്ടി എം. പിയുമായ ജയ ബച്ചന്‍. ഓരോ ബംഗാൡയുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മമത മത്സരിക്കുന്നതെന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.
‘എനിക്ക് മമതാജിയോട് അത്യധികം സ്‌നേഹവും ബഹുമാനവുമുണ്ട്. എല്ലാ അക്രമങ്ങള്‍ക്കുമെതിരെ പോരാടുന്ന ഏക വനിത…എല്ലാവര്‍ക്കുമെതിരെ പോരാടുന്ന വനിത. അവര്‍ക്ക് ഒരു ഒടിഞ്ഞ കാലാണ് ഉള്ളത്, പക്ഷെ അവരെ തടയാന്‍ ഒന്നിനും ആവില്ല. മമത പോരാടുന്നത് എല്ലാ ബംഗാളികളുടെയും ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്,’ ജയ ബച്ചന്‍ പറഞ്ഞു.
ഓരോരുത്തരുടെയും മതത്തെയും ജനാധിപത്യ അവകാശങ്ങളെയും തട്ടിയെടുക്കരുതെന്നും ജയ ബച്ചന്‍ പറഞ്ഞു.
‘എനിക്ക് നിങ്ങളോട് പറയാനുള്ളതിതാണ്, എന്റെ മതത്തെ എന്നില്‍ നിന്ന് തട്ടിയെടുക്കരുത്, എന്റെ ജനാധിപത്യ അവകാശങ്ങളെയും നിങ്ങള്‍ എന്നില്‍ നിന്ന് തട്ടിയെടുക്കരുത്. ഞാന്‍ ഇവിടെ എന്നെ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങള്‍ ഓരോരുത്തരെയുമാണ്. ഞാന്‍ ഈ ജനങ്ങളുടെ പ്രതിനിധിയാണ്,’ ജയ ബച്ചന്‍ പറഞ്ഞു.
മമതയ്ക്ക് പിന്തുണയുമായി സമാജ് വാദി പാര്‍ട്ടി ഉണ്ടാകുമെന്ന് അഖിലേഷ് യാവ് പ്രഖ്യാപിച്ചതിന് ശേഷമാണ് ജയ ബച്ചന്‍ പ്രചാരണത്തിനായി ബംഗാളില്‍ എത്തിയത്.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക