| Monday, 1st July 2024, 12:37 pm

ഇന്ത്യൻ ടി-20 ടീമിന്റെ പുതിയ ക്യാപ്റ്റൻ ആരാവും? പ്രതികരണവുമായി ജയ് ഷാ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ടി-20 കിരീടം സ്വന്തമാക്കിയിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് ശര്‍മയും സംഘവും ടി-20 കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചത്.

കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ലോകകപ്പ് വിജയത്തിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്ന് നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ രോഹിത്തിന് പകരക്കാരനായി ആരാണ് ഇന്ത്യന്‍ ടി-20 ടീമിനെ നയിക്കുക എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ഇപ്പോഴിതാ അടുത്ത ക്യാപ്റ്റനെ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തെരഞ്ഞെടുക്കുവെന്ന് പറഞ്ഞിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ ജയ് ഷാ.

‘ക്യാപ്റ്റന്‍ സ്ഥാനം സെലക്ടര്‍മാരാണ് തീരുമാനിക്കുക. അവരുമായി ചര്‍ച്ച ചെയ്തതിനുശേഷം ഞങ്ങള്‍ അത് പ്രഖ്യാപിക്കും. ഹര്‍ദിക്കിന്റെ പ്രകടനങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഫോമിനെ കുറിച്ച് ധാരാളം ചോദ്യങ്ങള്‍ മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ അവനില്‍ വളരെയധികം വിശ്വാസം അര്‍പ്പിച്ചു. അവന്‍ അത് തെളിയിക്കുകയും ചെയ്തു,’ ജയ്ഷാ പറഞ്ഞു.

അതേസമയം രോഹിത്തിന് ശേഷം ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യയാണ് നയിക്കുക എന്ന സാധ്യതകള്‍ വന്‍തോതില്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 2024 ഐ.പി.എല്ലില്‍ രോഹിത് ശര്‍മ്മക്ക് പകരം മുംബൈ ഇന്ത്യന്‍സ് ഹര്‍ദിക്കിനെയാണ് ക്യാപ്റ്റനായി നിയമിച്ചത്.

എന്നാല്‍ മുംബൈയ്‌ക്കൊപ്പം ക്യാപ്റ്റന്‍ നേരില്‍ ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. തൊട്ടടുത്ത വര്‍ഷം ഗുജറാത്തിലെ ഫൈനല്‍ വരെയും ഹര്‍ദിക് എത്തിച്ചിരുന്നു.

Content Highlight: Jay Shah Talks about The Next Indian T20 Team Captain

We use cookies to give you the best possible experience. Learn more