കോച്ചിങ് ഓഫറുമായി ബി.സി.സി.ഐ ഒരു ഓസ്‌ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി ജെയ് ഷാ
Sports News
കോച്ചിങ് ഓഫറുമായി ബി.സി.സി.ഐ ഒരു ഓസ്‌ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; വെളിപ്പെടുത്തലുമായി ജെയ് ഷാ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th May 2024, 1:57 pm

ഐ.പി.എല്‍ മാമാങ്കത്തിന് ശേഷം ലോകകപ്പിനെ വരവേല്‍ക്കാനാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ ഹെഡ്‌കോച്ച് രാഹുല്‍ ദ്രാവിഡാണ്. എന്നാല്‍ ജൂലൈ ഒന്നു മുതല്‍ 2027 ഡിസംബര്‍ വരെയുള്ള വമ്പന്‍ കരാറിലേക്ക് ആരാണ് ഇന്ത്യന്‍ കോച്ചായി ആരാണ് വരുന്നതെന്ന് ഇതുവരെ വ്യക്തമായ ധാരണകള്‍ ഒന്നുമില്ല.

എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരുമായ റിക്കി പോണ്ടിങ്, ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് എത്തിക്കാന്‍ ബി.സി.സി.ഐ ഓഫര്‍ നല്‍കിയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ എല്ലാം നിരസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് ജെയ് ഷാ.

‘ഞാനോ ബി.സി.സി.ഐയോ ഒരു മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്ററെയും കോച്ചിങ് ഓഫറുമായി സമീപിച്ചിട്ടില്ല. ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണ്. നമ്മുടെ ദേശീയ ടീമിന് അനുയോജ്യമായ പരിശീലകനെ കണ്ടെത്തുക എന്നത് സൂക്ഷ്മവും സമഗ്രവുമായ പ്രക്രിയയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഘടനയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ളവരും റാങ്കുകളിലൂടെ ഉയര്‍ന്നവരുമായ വ്യക്തികളെ കണ്ടെത്താനാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടീം ഇന്ത്യയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ കോച്ചിന് ഞങ്ങളുടെ ആഭ്യന്തര ക്രിക്കറ്റ് ചട്ടക്കൂടിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണ്,’ ഷാ കൂട്ടിച്ചേര്‍ത്തു.

ഇനി ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫൈറില്‍ സണ്‍ റൈസേഴ്സ് ഹൈദാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിക്കുന്നവരുമായി ഫൈനലില്‍ കൊല്‍ക്കത്ത ഏറ്റുമുട്ടുകയും ചെയ്യും.

 

Content Highlight: Jai Sha Talking About Indian Head Coach Role