ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ?
Sports News
ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 12:01 pm

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുള്ള ജയ് ഷായെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടെയായ ജയ് ഷാ തന്റെ സ്ഥാനത്തെക്കുറിച്ച് സുപ്രധാന തീരുമാനം എടുക്കുമെന്നാണ് സ്‌പോര്‍ട്‌സ് കീട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നവംബര്‍ മാസമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജയ് ഷാ ഐ.സി.സി സ്ഥാനം ആഗ്രഹിക്കുകയാണെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ സ്ഥാനം ഒഴിയേണ്ടതുണ്ട്.

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ കാലാവധി രണ്ട് വര്‍ഷമാണ്. ജയ് ഷാ ഇപ്പോള്‍ രണ്ടാം വര്‍ഷത്തിന്റെ മധ്യത്തിലാണ്.

ഐ.സി.സി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എ.സി.സി റോളില്‍ നിന്നും മാത്രമല്ല ബി.സി.സി.ഐ നേതൃത്വത്തില്‍ നിന്നും അദ്ദേഹം ഒഴിയേണ്ടി വരും.

2015 ജയ് ഷാ ബി.സി.സി.ഐയുടെ ഫിനാന്‍സ്, മാര്‍ക്കറ്റിങ് കമ്മിറ്റികളില്‍ അംഗമായിരുന്നു. ശേഷം 2019 ലാണ് അദ്ദേഹം ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 2021 ജനുവരിയിലാണ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡണ്ടായി ചുമതലയേറ്റത്.

 

 

Content Highlight:  Jay Shah Set To Resign As ACC President?