| Sunday, 3rd December 2023, 10:24 am

കളി തുടങ്ങി സെക്കന്റുകള്‍ക്കുള്ളില്‍ ചരിത്രത്തിലേക്ക്; റെക്കോഡ് നേട്ടവുമായി ബേണ്‍ലി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്ക് തകര്‍പ്പന്‍ ജയം. ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബേണ്‍ലി തകർത്തുവിട്ടത്.

മത്സരത്തില്‍ ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബേണ്‍ലി താരം ജായ് റോഡ്രിഗസ്. മത്സരം തുടങ്ങി 15 സെക്കന്‍ഡിലാണ് റോഡ്രിഗസ് ബേണ്‍ലിക്കായി ആദ്യ ഗോള്‍ നേടിയത്.

ഈ ഗോളിന് പിന്നാലെ ചരിത്രത്തിലേക്കാണ് ജായ് റോഡ്രിഗസ് നടന്നുകയറിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടുന്ന തരാമെന്ന നേട്ടമാണ് റോഡ്രിഗസിനെ തേടിയെത്തിയത്.

ഈ നേട്ടത്തിന് പുറമെ മറ്റൊരു നേട്ടവും റോഡ്രിഗസ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ജായ് റോഡ്രിഗസ് 15 സെക്കന്‍ഡില്‍ ഗോള്‍ നേടുന്നത്. ഇംഗ്ലീഷ് പ്രീമിയം ലീഗില്‍ രണ്ടു വ്യത്യസ്ത മത്സരങ്ങളില്‍ ആദ്യ 15 സെക്കന്‍ഡിനുള്ളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായി മാറാനും റോഡ്രിഗസിന് സാധിച്ചു. 2013 സീസണില്‍ സതാംട്ടണില്‍ കളിക്കുന്ന സമയത്ത് ചെല്‍സിക്കെതിരെയായിരുന്നു റോഡ്രിഗസിന്റെ ഗോള്‍.

ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടായ ടര്‍ഫ് മൂറില്‍ നടന്ന മത്സരത്തില്‍ ജായ് റോഡ്രിഗസിന് പുറമെ ജേക്കബ് ബ്രൂണ്‍ ലാര്‍സന്‍ (29′), സെക്കി അംദൂനി (73′), ലൂക്ക കോലിയാഷോ (75′), ജോഷ് ബ്രൗണ്‍ഹില്‍ (80′) എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബേണ്‍ലി 5-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.

14 മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവുമായി 19ാം സ്ഥാനത്താണ് ബേണ്‍ലി അതേസമയം അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്താണ് ഷെഫീല്‍ഡ് യുണൈറ്റഡ്.

Content Highlight: Jay Rodriguez is the first player in English Premier League history to score in the opening 15 seconds of a match.

We use cookies to give you the best possible experience. Learn more