| Monday, 31st July 2023, 1:12 pm

ഇനി ചുവടുവെക്കാൻ ജവാനിലെ 'സിന്ദാ ബന്ദാ' കൂടി; ജവാനിലെ ആദ്യ ഗാനം പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അറ്റ്ലി ചിത്രം ജവാനിലെ ‘സിന്ദാ ബന്ദാ’ എന്ന ഗാനം പുറത്ത്. ഗാനം പാടിയിരിക്കുന്നത് ചിത്രത്തിന്റെ സംഗീത സംവിധായകൻ അനിരുദ്ധ് തന്നെയാണ്. ഹിന്ദിയിൽ സിന്ദാ ബന്ദാ എന്നും, തമിഴിൽ വന്ത് ഇടം, തെലുങ്കിൽ ധുംമേ ധുലിപ്പേലാ എന്നീ വരികളികളിലാണ് പാട്ട് ഇറങ്ങുക.

പച്ച നിറത്തിലെ കോസ്റ്റ്യൂമിൽ നൃത്തം ചെയ്യുന്നവർക്കൊപ്പം ചുവന്ന ഷർട്ടും കറുത്ത പാന്റും ധരിച്ച കിങ് ഖാനെ ആണ് ഗാനത്തിന്റെ തുടക്കത്തിൽ കാണിക്കുന്നത്. ഗാനത്തിൽ ഷാരൂഖിന്റെ ഒപ്പം നൃത്തം ചെയ്യാൻ സൗത്തിന്റെ സ്വന്തം പ്രിയ മണിയും ബോളിവുഡ് താരം സന്ധ്യാ മൽഹോത്രയും ഉണ്ട്.

അടുത്തിടെ ഇറങ്ങിയ ചിത്രത്തിൻറെ പോസ്റ്ററും ട്രെയ്ലറും പ്രേക്ഷകർ ശ്രദ്ധ നേടിയിരുന്നു. പല ലുക്കുകളിൽ ആണ് ഷാരൂഖ് ഖാൻ എത്തുന്നത്.

ചിത്രത്തില്‍ വിജയ് സേതുപതി, പ്രിയാമണി, സന്ന്യാ മല്‍ഹോത്ര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്, കൂടാതെ അതിഥി വേഷത്തില്‍ ദീപിക പദുകോണ്‍ എത്തുന്നു എന്ന പ്രത്യേകതയും ജവാനുണ്ട്. മുമ്പ് ചിത്രത്തില്‍ തമിഴ് നടന്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജി.കെ. വിഷ്ണു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. തമിഴകത്തിന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടര്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെപ്റ്റംബര്‍ ഏഴിനാണ്.

വന്‍ വിജയമായ പത്താന്‍ ആയിരുന്നു ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ സംവിധാനത്തില്‍ ഡങ്കിയാണ് ഷാരൂഖ് ഖാന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlights:  Jawan Zinda Banda Song release

Latest Stories

We use cookies to give you the best possible experience. Learn more