ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ട്രെയ്‌ലര്‍ പുറത്ത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ പുറത്തുവന്ന ട്രെയ്‌ലറില്‍ ഷാരൂഖ് ഖാന് പുറമേ നയന്‍താര, ദീപിക പദുക്കോണ്‍, വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.
ഒരു ട്രെയ്ന്‍ ഹൈജാക്കിലൂടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. അച്ഛനായും മകനായും ഡബിള്‍ റോളിലാണ് ഷാരൂഖ് ചിത്രത്തിലെത്തുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഷാരൂഖിന്റെ പല ഗെറ്റപ്പുകളും ട്രെയ്‌ലറില്‍ കാണാനാവും. അച്ഛനായ ഷാരൂഖിന്റെ നായികയായിട്ടായിരിക്കും ദീപിക എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്. വില്ലനായ വിജയ് സേതുപതിയേയും രണ്ട് ഗെറ്റപ്പില്‍ ചിത്രത്തില്‍ കാണുന്നുണ്ട്.
നയന്‍താരക്കും ദീപികക്കുമൊപ്പമുള്ള ഷാരൂഖിന്റെ ഫൈറ്റ് രംഗങ്ങളും ട്രെയ്‌ലറിലുണ്ട്.
തമിഴ്, തെലുങ്ക് സിനിമകളുടെ ഫ്‌ളേവറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു. ചെന്നൈ സായ് റാം കോളേജിലാണ് ഇവന്റ് നടന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസും കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസുമാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്‌ണേഴ്‌സ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.