|

ഷാരുഖ് താണ്ഡവം; ജവാന്‍ ഇതുവരെ നേടിയത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ്- അറ്റ്‌ലി ചിത്രം ജവാന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 384.69 കോടി രൂപയാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് സ്വന്തമാക്കിയത്. ചിത്രം നിര്‍മിച്ച കമ്പനിയായ റെഡ് ചില്ലീസാണ് വിവരം പുറത്ത് വിട്ടത്.

ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്.

ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ഈ പോക്ക് തുടരുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി കടക്കും.

കേരളത്തിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് റെക്കോഡ് റിലീസ് ആയിരുന്നു ലഭിച്ചത്.

നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, വിദ്ധി ദോശ, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിച്ചത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവിസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍.

Content Highlight: Jawan movie collection update latest

Latest Stories

Video Stories