1000 കോടി നേടിയോ ജവാന്‍? ഇതുവരെ നേടിയത്
Entertainment news
1000 കോടി നേടിയോ ജവാന്‍? ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd September 2023, 8:15 pm

ഷാരൂഖ്- അറ്റ്‌ലി ചിത്രം ജവാന്റെ പതിനാറ് ദിവസത്തെ കളക്ഷന്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 953.97 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

ഇന്ത്യയില്‍ നിന്ന് മാത്രമായി 536 കോടി രൂപ ജവാന്‍ നേടിയത്. ഹിന്ദി പതിപ്പ് മാത്രം 480.54 കോടി നേടിയിരിക്കുന്നു. തമിഴും തെലുങ്കും ആകെ 55.46 കോടി രൂപയാണ് നേടിയത് എന്നുമാണ് റിപ്പോര്‍ട്ട്. ജവാന്‍ ഇപ്പോഴും കുതിപ്പ് തുടരുന്നുവെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.

ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്.

ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി നേടിയെന്നത് ഹിന്ദി സിനിമയിലെ റെക്കോഡ് ആണ്. ഇത്തരത്തിലാണ് കളക്ഷന്‍ പോകുന്നതെങ്കില്‍ പത്താന്റെ ലൈഫ് ടൈം കളക്ഷന്‍ ജവാന്‍ മറികടക്കും.

ജവാന്‍ ആഗോള തലത്തില്‍ നിന്ന് 953.97 കോടി രൂപ നേടിയതായി നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ചിത്രം ഉടന്‍ തന്നെ ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് കരുത്തുന്നത്. ഹിന്ദി സിനിമയിലെ സര്‍വകാല റെക്കോഡിലേക്കാണ് ചിത്രം കുതിക്കുന്നത്. കേരളത്തിലും ചിത്രത്തിന് ഇപ്പോഴും മികച്ച കളക്ഷനാണ് ലഭിക്കുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് റെക്കോഡ് റിലീസ് ആയിരുന്നു ലഭിച്ചത്.

നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗോവന്‍, സാന്യ മല്‍ഹോത്ര, ലെഫര്‍ ഖാന്‍, സഞ്ചിത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിച്ചത്. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവിസ് ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍.

Content Highlight: Jawan movie collection latest update