ജവാന്‍ പ്രിന്റ് ചോര്‍ന്നു; വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ജവാന്റെ വ്യാജ പ്രിന്റുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ചിത്രത്തിന്റെ തമിഴ്, ഹിന്ദി വ്യാജ പതിപ്പുകളാണ് വ്യാജ ടോറന്റ് സൈറ്റുകളിലും ടെലിഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നത്.
റിലീസിന് മുമ്പ് തന്നെ ഇത്തരത്തില്‍ വ്യാജ പ്രിന്റുകളോ, സിനിമയുടെ ഭാഗങ്ങളോ ഇന്റര്‍നെററ്റില്‍ വന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
ഇത്തരം വ്യാജ പ്രിന്റുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതാണ്. ഒപ്പം എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ കാണണമെന്ന് ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള താരങ്ങളും അഭ്യര്‍ത്ഥിച്ചിരിന്നു.
അപ്പോഴാണ് ഇത്തരത്തില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ വ്യാജ പ്രിന്റുകള്‍ വ്യാപകമായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ലോകമെമ്പാടും ഒരേ സമയം തന്നെ റിലീസ് ചെയ്ത സിനിമ ആയത് കൊണ്ട് തന്നെ ലോകത്ത് എവിടെ നിന്നും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പകര്‍ത്താന്‍ സാധിക്കും.
നിരവധി തവണ ഇന്ത്യന്‍ ഗവണ്‍മെന്റ് ഇത്തരം പൈറസി വെബ്‌സൈറ്റുകളെ ബ്ലോക്ക് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പേരിലും ഡൊമൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ഇപ്പോഴും സിനിമ വ്യാജ പ്രിന്റ് ഇത്തരം പൈറസി വെബ്‌സൈറ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം മികച്ച അഭിപ്രായമാണ് ജവാന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച മാസ് മസാല ചിത്രമാണ് ജവാന്‍ എന്നും ഒരുപക്ഷെ പത്താന് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയേക്കുമെന്ന നിഗമനവും ആദ്യ ഷോ കണ്ടവര്‍ നടത്തിയിരുന്നു.
അച്ഛന്‍-മകന്‍ കഥാപാത്രങ്ങളായി വ്യത്യസ്ത പ്രകടനമാണ് ഷാരൂഖ് ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. നടി നയന്‍താരക്കും ഒപ്പം വില്ലന്‍ വേഷം അവതരിപ്പിച്ച വിജയ് സേതുപതിക്കും കയ്യടിക്കുകയാണ് ആദ്യ ഷോ കണ്ടവര്‍.
ചിത്രത്തിലെ ഫൈറ്റ് രംഗങ്ങളും അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതവും മികച്ചതെന്ന് തന്നെയാണ് പ്രേക്ഷക അഭിപ്രായം.
അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റം ഒട്ടും തന്നെ മോശമാക്കിയില്ല എന്നും നിരവധി പേര്‍ പറഞ്ഞിരുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിളും തമിഴ്നാട്ടിലും വിതരണത്തിനെത്തിച്ചത്.
തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളില്‍ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
തമിഴ്‌നാട്ടില്‍ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളില്‍ ചിത്രം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളാണ് തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്തിട്ടുള്ളത്.
ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിലുമുണ്ട്. കേരളത്തില്‍ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റെക്കോഡാണ്.
വലിയ താരനിരയില്‍ ഒരുങ്ങിയ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോണ്‍ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
Content Highlight: Jawan full movie leaked online its spreading on torrent websites