|

അണ്‍സ്റ്റോപ്പബിള്‍; രണ്ടാം ദിനം ജവാന്‍ നേടിയത് 200 കോടിക്ക് മേല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരൂഖ്- അറ്റ്‌ലി ചിത്രം ജവാന്റെ രണ്ട് ദിവസത്തെ കളക്ഷന്‍ പുറത്ത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 240.47 കോടി രൂപയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് സ്വന്തമാക്കിയത്. ചിത്രം നിര്‍മിച്ച കമ്പനിയായ റെഡ് ചില്ലീസാണ് വിവരം പുറത്ത് വിട്ടത്.

ആദ്യദിനത്തില്‍ 129 കോടിയാണ് ചിത്രം നേടിയിരുന്നത്. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണിത്. ഷാരൂഖിന്റെ ചിത്രമായ പത്താന്റെ റെക്കോഡും ജവാന്‍ മറികടന്നിരുന്നു. ഈ പോക്ക് തുടരുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ 500 കോടി കടക്കും.

നായന്‍താര നായികയായ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, പ്രിയാമണി, സുനില്‍ ഗ്രോവര്‍, സാന്യ മല്‍ഹോത്ര, റിദ്ധി ദോഗ്ര, ലെഹര്‍ ഖാന്‍, സഞ്ചീത ഭട്ടാചാര്യ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്.

റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിച്ചത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ഗൗരവ് വര്‍മയാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരണത്തിനെത്തിച്ചത്. തമിഴ്നാട്ടില്‍ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍ ആകുമ്പോള്‍ കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസാണ് പാര്‍ട്ണര്‍.

Content Highlight: Jawan collected Rs 240.47 crore from the global box office in two days