മുംബൈ: പാക് അധീന കശ്മീര്‍ ഉണ്ടാവാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണെന്ന് വിമര്‍ശിച്ച് അമിത് ഷാ. 1947ല്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ ആക്രമണം നടത്തുമ്പോഴാണ് നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് പാക് അധീന കശ്മീര്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിഷയം കൈകാര്യം ചെയ്യുമായിരുന്നുവെന്നും ഷാ പറഞ്ഞു.
‘നെഹ്റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടില്ലായിരുന്നെങ്കില്‍ പാക് അധീന കശ്മീര്‍ നിലവില്‍ വരില്ലായിരുന്നു. നെഹ്റുവിനു പകരം പട്ടേല്‍ കൈകാര്യം ചെയ്യുമായിരുന്നു. നാട്ടുരാജ്യങ്ങള്‍ സര്‍ദാര്‍ പട്ടേല്‍ ആണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് എല്ലാം ഇന്ത്യയുടെ ഭാഗമാകുമായിരുന്നു.’- അമിത് ഷാ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നെഹ്റുവിന്റെ ഈ നീക്കമാണ് കശ്മീരിനെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായതെന്നും അവിടെ തീവ്രവാദം വളരുന്നതിന് കാരണമായതെന്നും അമിത് ഷാ ആരോപിച്ചു.
‘രാഹുല്‍ഗാന്ധി പറയുന്നത് 370-ാം വകുപ്പ് ഒരു രാഷ്ട്രീയ പ്രശ്നമാണെന്നാണ്. എന്നാല്‍ രാഹുല്‍ ബാബ, താങ്കള്‍ ഇപ്പോഴാണ് രാഷ്ട്രീയത്തില്‍ വന്നത്. എന്നാല്‍ 370-ാം വകുപ്പ് നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ മൂന്നു തലമുറകള്‍ അവരുടെ ജീവിതം കശ്മീരിനായി നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല. ഭാരതമാതാവിനെ വിഭജിക്കാതെ നിലനിര്‍ത്താനുള്ള ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഭാഗമാണ്.’ -ഷാ പറഞ്ഞു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
WATCH THIS VIDEO: