| Monday, 25th January 2016, 3:18 pm

സുഭാഷ് ചന്ദ്രബോസിനെ 'യുദ്ധ കുറ്റവാളി'യെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിളിക്കുന്ന കത്ത് വ്യാജം: 5 കാരണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

| ഒപ്പിനിയന്‍ : വന്ദനാ യാദവ് |


നേതാജി സുഭാഷ് ചന്ദ്രബോസിനെ “യുദ്ധ കുറ്റവാളി”യെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിളിക്കുന്ന കത്ത് വ്യാജമെന്ന് റിപ്പോര്‍ട്ട്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമന്റ് ആറ്റ്‌ലിക്ക് സുഭാഷ് ചന്ദ്രബോസ് എഴുതിയ കത്തെന്ന പേരില്‍ പുറത്തുവന്ന രേഖ വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്. നേതാജിയുമായി ബന്ധപ്പെട്ട് 100 രഹസ്യരേഖകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ഈ രേഖകളുടെ കൂട്ടത്തിലാണ് ഈ കത്തുള്ളത്.

ഈ കത്ത് വ്യാജമാണെന്ന് പറയാനുള്ള കാരണങ്ങള്‍

1. കത്ത് അവസാനിപ്പിക്കുന്നത് “യുവേഴ്‌സ് സിന്‍സിയേര്‍ലി, ജവഹര്‍ലാല്‍ നെഹ്‌റു” എന്നതില്‍ മാത്രമാണ്. ഇതിനൊപ്പം നെഹ്‌റുവിന്റെ ഒപ്പില്ല.


ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയതെന്ന് പറയപ്പെടുന്ന കത്ത്‌


2 ഈ കത്തെഴുതിയ തിയ്യതി സംബന്ധിച്ച് വിവിധ പ്രസിദ്ധീകരണങ്ങളില്‍ വ്യത്യസ്ത വിവരങ്ങളാണ് വന്നിട്ടുള്ളത്. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഡിസംബര്‍ 26 ആണ് എഴുതിയ തിയ്യതിയായുള്ളത്. ഇതില്‍ ജവഹര്‍ലാല്‍ എന്നതിന്റെ സ്‌പെല്ലിങ്ങും തെറ്റായിരുന്നു.

എന്നാല്‍ ഡി.എന്‍.എയിലൂടെ വന്ന കത്തില്‍ ഡിസംബര്‍ 27 എന്ന തിയ്യതിയാണുണ്ടായിരുന്നത്. കൂടാതെ ഇതില്‍ ജവഹര്‍ലാല്‍ എന്നതിന്റെ സ്‌പെല്ലിങ് ശരിയായ രീതിയിലുമാണ്. opindia.com എന്ന വെബ്‌സൈറ്റില്‍ അറ്റ്‌ലീയുടെ സ്‌പെല്ലിങ് തെറ്റായാണ് നല്ലത്. അതേസമയം തിയ്യതി ഡി.എന്‍.എയില്‍ നല്‍കിയതു തന്നെ.

ഈ മൂന്ന് വേര്‍ഷനുകളിലും ടെക്സ്റ്റ് ഒന്നു തന്നെയാണ്. ഇതിലൊന്നും നാഷണല്‍ ആര്‍ക്കെയ്‌വ്‌സ് ഓഫ് ഇന്ത്യയുടെ വാട്ടര്‍മാര്‍ക്കില്ല.

3. ശനിയാഴ്ച പുറത്തുവിട്ട രേഖകളുടെ ഭാഗമല്ല ഒരിക്കലും ഈ കത്ത്. സോഷ്യല്‍മീഡിയകളില്‍ കുറേ മുമ്പു തന്നെ ഈ കത്ത് പ്രചരിച്ചിരുന്നു.

4 നേതാജിയുടെ പേര് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം യു.കെ യുദ്ധക്കുറ്റവാളികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നോ എന്നതിന് ഉത്തരം ശനിയാഴ്ച പുറത്തുവിട്ട രേഖകളിലുണ്ട്. അദ്ദേഹത്തിന്റെ പേര് ലിസ്റ്റില്‍ ഇല്ലെന്നാണ് യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മറുപടി നല്‍കിയത്. ലിസ്റ്റില്‍ ജപ്പാനീസ്, ജര്‍മ്മന്‍ പൗരന്മാരുടെ പേരു മാത്രമാണുണ്ടായിരുന്നത്.

5. നേതാജിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കണമെങ്കില്‍ ജപ്പാനിലെ രങ്കോജി ടെമ്പിലില്‍ സൂക്ഷിച്ചിരിക്കുന്നു എന്നു പറയുന്ന അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് അദ്ദേഹത്തിന്റെ മകള്‍ അനിത പറയുന്നത്. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്ന ഇവര്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടേക്കും.

1945ലെ വിമാന അപകടത്തില്‍ നേതാജി മരിച്ചെന്നാണ് അവര്‍ വിശ്വസിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ അവസാന ദിവസം സംബന്ധിച്ച തെളിവുകള്‍  www.bosefiles.info എന്ന വെബ്‌സൈറ്റില്‍ കുറിച്ചുവെച്ചത് ലണ്ടനിലെ മാധ്യമപ്രവര്‍ത്തകനായ അഷിസ് റെ ആണ്. ഡി.എന്‍.എ പരിശോധനയ്ക്ക് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ചേര്‍ന്നശേഷം പഠിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഞങ്ങള്‍ ഇവിടെ മജോലി ചെയ്യേണ്ടിവരികയാണ്.

കടപ്പാട്: ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‌

We use cookies to give you the best possible experience. Learn more