| Friday, 16th November 2018, 11:20 pm

ജാവ 42, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350; താരതമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാവ. ജാവ 42, ജാവ, ജാവ പേരക് എന്നിങ്ങനെ മൂന്ന് ബൈക്കുകളാണ് ജാവ വ്യാഴാഴ്ച പുറത്തിറ്ക്കിയത്. 1996ല്‍ ഉത്പാദനം നിര്‍ത്തുന്നതു വരെ റോയല്‍ എന്‍ഫീല്‍ഡ് ആയിരുന്നു ജാവയുടെ മുഖ്യ എതിരാളി. ഇന്നും ജാവയുടെ ലക്ഷ്യം റോയല്‍ എന്‍ഫീല്‍ഡ് കയ്യടക്കി വെച്ചിരിക്കുന്ന വിപണിയാണ്.

ജാവയുടെ ഏറ്റവും വില കുറഞ്ഞ(1.55 ലക്ഷം) ജാവ-42 ഏറ്റു മുട്ടേണ്ടത് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 നോടാണ്. ഇവ തമ്മിലുള്ള ഒരു താരത്മ്യം നോക്കാം

Image result for jawa 42

എഞ്ചിന്‍
ജാവ 42 ക്ക് ശക്തി നല്‍കുന്നത് 293സിസി ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. 27 ബി.എച്ച്.പി ശക്തിയും 28 എന്‍.എം ടോര്‍ക്കും ബൈക്കിന് ലഭിക്കും. അതേ സമയം ക്ലാസിക്ക് 350ന്റേത് 346 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. 19.8 ബി.എച്ച്.പി പവറും 28 എന്‍.എം ടോര്‍ക്കും ബൈക്കിന് അവകാശപ്പെടുന്നു.

ക്ലാസിക് 350 കിക്കര്‍ ഉപയോഗിച്ചും ഇലക്ട്രിക് സ്റ്റാര്‍ട്ട് ഉപയോഗിച്ചും സ്റ്റാര്‍ട്ട് ചെയ്യാം. എന്നാല്‍ ജാവയ്ക്ക് ഇലക്ട്രിക് സ്റ്റാര്‍ട്ട് മാത്രമേ ഉള്ളു.

ബ്രേക്കുകള്‍
മുന്‍വശത്ത് ജാവ 42 ന് എ.ബി.എസ് സൗകര്യമുള്ള 280 എം.എം ഡിസ്‌ക് ബ്രേക്കും, പിന്‍വശത്ത് 153 എം.എം.ഡ്രം ബ്രേക്കും ആണുള്ളത്. അതേസമയം ക്ലാസിക്ക് 350 ന് മുമ്പില്‍ 280 എം.എം ഡിസ്‌ക് ബ്രേക്കും പിന്‍വശത്ത് 153 എം.എം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. എ.ബി.എസ് സൗകര്യമുള്ള ക്ലാസിക് 350 സ്‌പെഷ്യല്‍ എഡിഷനും വിപണിയിലുണ്ട്.

Image result for royal enfield classic 350

കളറുകള്‍
ഹാലീസ് ടീല്‍, ഗലാക്റ്റിക് ഗ്രീന്‍, സ്റ്റാര്‍ലൈറ്റ് ബ്ലൂ, ലുമോസ് ലൈം, നെബുല ബ്ലൂ, കോമറ്റ് റെഡ് എന്നിങ്ങനെ ആറു വ്യത്യസ്ത കളറുകളില്‍ ജാവ 42 ലഭ്യമാണ്.
ക്ലാസിക്ക് 350 ഏഴു വ്യത്യസ്ത കളറുകളിലാണ് വിപണിയിലിറങ്ങുന്നത്. ലഗൂണ്‍, ആശ് സില്‍വര്‍, ചെസ്‌നട്ട്, ബ്ലാക്ക്, റെഡ്ഡിച്ച് റെഡ്, റെഡ്ഡിച്ച് ഗ്രീന്‍, റെഡ്ഡിച്ച് ഗ്രീന്‍ എന്നിങ്ങനെയാണവ. ഗണ്‍ മെറ്റല്‍ ഗ്രേ, ക്ലാസിക് സിഗ്നല്‍സ് എന്നിങ്ങനെ രണ്ടു സ്‌പെഷ്യല്‍ എഡിഷനും ക്ലാസിക്ക് 350 വിപണിയിലിറക്കിയിട്ടുണ്ട്.

വില
ജാവയുടെ ദല്‍ഹിയിലെ എക്‌സ് ഷോറൂം വില 1.55 ലക്ഷം രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക 350ന് 1.39 ലക്ഷവും, എ.ബി.എസ് ഉള്ള സ്‌പെഷ്യല്‍ എഡിഷന്‍ 1.62 ലക്ഷവുമാണ് എക്‌സ് ഷോറൂം വില

We use cookies to give you the best possible experience. Learn more