ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ തിരിച്ചു വരവിനൊരുങ്ങുന്നു ജാവ തങ്ങളുടെ പുതിയ മോഡലായ ജാവ-300 ന്റെ പുതിയ ടീസര്‍ പുറത്തു വിട്ടു. വിപണിയില്‍ വരാനിരിക്കുന്ന പുതിയ റോഡ്സ്റ്റര്‍ മോഡല്‍ ബൈക്കിന്റെ എന്‍ജിന്‍ ശബ്ദമാണ് ജാവ പുറത്തു വിട്ടിരിക്കുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ മുഖ്യ ആകര്‍ഷണം.
ജാവയുടെ പ്രശസ്തമായ ടു സ്‌ട്രോക്ക് എന്‍ജിന്റെ ശബ്ദം അതേ പടി പകര്‍ത്താനാണ് തങ്ങളുടെ ശ്രമമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. പഴയ ജാവ ബൈക്കുകളെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള രൂപകല്‍പനയാണ് പുതിയ ജാവ 300 നും നല്‍കിയിരിക്കുന്നത്. ജാവയുടെ ഐക്കോണിക്ക് ഹെഡ്‌ലൈറ്റും, എണ്ണ ടാങ്കുമാണ് പുതിയ മോഡലിലും.
ക്ലാസിക്, സ്‌ക്രാമ്പ്‌ളര്‍, ബോബര്‍, കഫെ റേസര്‍ എന്നിങ്ങനെ നാലു വ്യത്യസ്ത വാരിയെന്റുകളിലായിരിക്കും ജാവ 300 വിപണിയിലെത്തുന്നത്. ഈ നാലു ബൈക്കുകളുടേയും രേഖാ ചിത്രം ജാവ നേരത്തെ പുറത്തു വിട്ടിരുന്നു. പുതിയ 293 സി സി ലിക്വിഡ് കൂള്‍ഡ് എന്‍ഞ്ചിനുമായി ആയിരിക്കും പുതിയ ജാവ നിരത്തുകളിലെത്തുന്നത്. 5- സ്പീഡ് ഗിയര്‍ ബോക്‌സ് ആയിരിക്കും വാഹനനുണ്ടായിരിക്കുക
നവംബര്‍ 15 ന് ബൈക്ക് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയിലിറങ്ങും. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഉത്പാദനം നിര്‍ത്തുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ആയിരുന്നു ജാവയുടെ മുഖ്യ എതിരാളികള്‍. ഇന്നും ജാവ ലക്ഷ്യം വെക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് കയ്യടിക്കി വച്ചിരിക്കുന്ന വിപണി തന്നെയാണ്.