റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയിലെ ബ്രസീലിയന്‍ താരമായ വിനീഷ്യസ് ജൂനിയറിനെകുറിച്ചാണ് ഫെലിക്‌സ് പറഞ്ഞത്.
‘വിനീഷ്യസ് ഒരു മികച്ച താരമാണെന്നും വളരെ കഴിവും മികച്ച വേഗതയുള്ള താരമാണെന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ റയല്‍ മാഡ്രിഡില്‍ ഏത് സമയത്തും സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള മറ്റ് താരങ്ങളും ഉണ്ട്. ഏത് കളിക്കാരില്‍ നിന്നും അപകടം വരുമെന്ന് ഞങ്ങള്‍ക്കറിയാം,’ ഫെലിക്‌സ് ബാഴ്സ യൂണിവേഴ്‌സല്‍ വഴി പറഞ്ഞു.
വിനീഷ്യസ് ജൂനിയര്‍ മിന്നും ഫോമിലാണ് ഇപ്പോള്‍ കളിക്കുന്നത്. ഈ സീസണില്‍ റയലിനായി ഒന്‍പത് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിലെ കോപ്പ ഡെല്‍റേ സെമിഫൈനലിലായിരുന്നു വിനീഷ്യസ് അവസാനമായി ബാഴ്സക്കെതിരെ ഗോള്‍ നേടിയത്. റയല്‍ ആ മത്സരത്തില്‍ 4-1 ന്റെ മിന്നും ജയം നേടിയിരുന്നു.
അതേസമയം ജാവോ ഫെലിക്‌സ് പത്ത് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. താരം തന്റെ ആദ്യ എല്‍ക്ലാസിക്കോ മത്സരത്തിനായി ഒരുങ്ങിയിരിക്കുകയാണ്.
അവസാനമായി ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 3-0ത്തിന്റെ മിന്നും ജയം കറ്റാലന്‍മാര്‍ സ്വന്തമാക്കിയിരുന്നു.
എല്‍ക്ലാസിക്കോയുടെ ചരിത്രത്തില്‍ 254 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതില്‍ 102 തവണ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ 100 തവണ ബാഴ്‌സക്കൊപ്പമായിരുന്നു വിജയം. 52 മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു. മറ്റൊരു എല്‍ ക്ലാസിക്കോ കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഏത് ടീം വിജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
Content Highlight: Javo Felix praised viniscius junior.