| Thursday, 18th January 2024, 12:57 pm

'സോഷ്യലിസം നമ്മെ ദാരിദ്ര്യത്തിലേക്ക് നയിക്കും, ഇടതുഭരണം സൃഷ്ടിച്ചത് ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള സാമ്പത്തിക ദുരന്തം': അര്‍ജന്റീനന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വിറ്റ്‌സര്‍ലാന്‍ഡ് : സോഷ്യലിസം തന്റെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്കും ദാരിദ്ര്യത്തിലേക്കും നയിച്ചെന്നും പാശ്ചാത്യ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പാതയില്‍ നിന്ന് മാറിനില്‍ക്കണമെന്നും അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലെ. സ്വയം ‘അരാജകത്വ-മുതലാളി’ എന്ന് വിശേഷിച്ച വ്യക്തിയാണ് അദ്ദേഹം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ബുധനാഴ്ച നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വ്വ സമത്വത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ പാശ്ചാത്യ ലോകം അപകടത്തിലാണ്.
പാശ്ചാത്യ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടവര്‍ സോഷ്യലിസത്തോട് സഹകരിക്കുന്നത് കൊണ്ട് അത് അപകടം നേരിടുന്നു. അത് സോഷ്യലിസത്തിലേക്കും അതുവഴി ദാരിദ്ര്യത്തിലേക്കും നയിക്കുന്നു, അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് നയങ്ങളുടെ അനന്തരഫലങ്ങള്‍ സാരമായി അനുഭവിച്ച ജനതയാണ് അര്‍ജന്റീന. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഇടതുപക്ഷ ഭരണം ചരിത്രത്തിലെ ഏറ്റവും ആഴത്തിലുള്ള സാമ്പത്തിക ദുരന്തമാണ് രാജ്യത്ത് സൃഷ്ടിച്ചത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ 40 ശതമാനം പൗരന്മാരും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് അതേസമയം പണപ്പെരുപ്പ നിരക്ക് പ്രതിവര്‍ഷം 200% കവിയുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയും ചെലവുചുരുക്കല്‍ നടപടികളിലൂടെയും സമൃദ്ധി പുനഃസ്ഥാപിക്കുമെന്ന് പുതിയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

”ഞങ്ങളെ സമ്പന്നരാക്കിയ ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതുമുതല്‍ തങ്ങള്‍ ദാരിദ്ര്യത്തില്‍ അകപ്പെട്ടു. അത്‌കൊണ്ട് പാശ്ചാത്യ നേതാക്കള്‍ സര്‍വ്വസമത്വം വിഭാവനം ചെയ്യുന്ന സാമ്പത്തിക മാതൃകകള്‍ ഉപേക്ഷിക്കണം. ലോകത്തെജനതയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂട്ടായ പരീക്ഷണങ്ങള്‍ ഒരിക്കലും പരിഹാരമല്ല.

സമൃദ്ധമായ പ്രകൃതിവിഭവങ്ങളുള്ള രാജ്യമായിരുന്നു അര്‍ജന്റീന. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി അര്‍ജന്റീന മാറി. അര്‍ജന്റീന എന്നാല്‍ സമ്പന്നം’എന്നായിരുന്നു അന്നത്തെ അര്‍ഥം. രാജ്യത്തിന്റെ തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചക്ക് കാരണമായത് സോഷ്യലിസമാണ് .

”നിങ്ങള്‍ എത്ര സമ്പന്നനായാലും, എത്ര പ്രകൃതിവിഭവങ്ങലുണ്ടെങ്കിലും , നിങ്ങളുടെ ജനത എത്ര വൈദഗ്ധ്യമുള്ളവരോ വിദ്യാഭ്യാസമുള്ളവരോ ആയിരുന്നാലും, അല്ലെങ്കില്‍ സെന്‍ട്രല്‍ ബാങ്കില്‍ നിങ്ങള്‍ക്ക് എത്ര സ്വര്‍ണക്കട്ടികള്‍ ഉണ്ടായിരുന്നാലും സോഷ്യലിസം നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും. വിപണികളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന സ്വതന്ത്ര മത്സരം, സ്വതന്ത്ര വില സംവിധാനങ്ങള്‍ നിങ്ങളുടെ വ്യാപാരത്തെ തടസ്സപ്പെടുത്തും. സ്വകാര്യ സ്വത്തിനെതിരെയുള്ള ആക്രമണത്തിന്റെ സാധ്യമായ ഒരേയൊരു വിധി ദാരിദ്ര്യമാണ് ‘ അദ്ദേഹം പറഞ്ഞു.

ഇന്ന് മിക്ക പാശ്ചാത്യ രാജ്യങ്ങളും സഹകരണ സാമ്പത്തിക പദ്ധതികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇവ’മനുഷ്യരാശിയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പുരോഗതിയിലേക്ക് നയിച്ച’ മാതൃകയ്ക്ക് വിരുദ്ധമാണ്. രാഷ്ട്രീയക്കാരെയോ രാജ്യത്തിന് പുറത്ത് ജീവിക്കുന്ന ഇത്തിള്‍കണ്ണികളെയോ ഭയപ്പെടുത്തരുതെന്നും അദ്ദേഹം ബിസിനസുകാരോട് അഭ്യര്‍ത്ഥിച്ചു.

അഭിവൃദ്ധി, സാമ്പത്തിക സ്വാതന്ത്ര്യം, പരിമിതമായ സര്‍ക്കാര്‍ ഇടപെടല്‍ , സ്വകാര്യ സ്വത്തോടുള്ള പരിധിയില്ലാത്ത ബഹുമാനം എന്നിവയുടെ പാതയിലേക്ക് തിരിച്ചുവരാന്‍ പാശ്ചാത്യ രാജ്യങ്ങളെ ക്ഷണിക്കാനാണ് താന്‍ ദാവോസില്‍ എത്തിയത്. സ്വകാര്യമേഖലയില്‍ സമ്പത്ത് സൃഷ്ടിക്കുന്നവര്‍ സ്ഥിതിവിവരക്കണക്കുകള്‍ക്ക് കീഴടങ്ങരുത്. സര്‍ക്കാരാണ് പ്രശ്‌നം. നിങ്ങളാണ് ഈ കഥയിലെ യഥാര്‍ത്ഥ നായകര്‍. ഇന്ന് മുതല്‍ അര്‍ജന്റീന നിങ്ങളുടെ ഉറച്ച, നിരുപാധിക സഖ്യകക്ഷിയാണെന്ന് ഉറപ്പുവരുത്തും,അദ്ദേഹം വ്യക്തമാക്കി.

Content Highlight :  Javier Milei talks about socialism

We use cookies to give you the best possible experience. Learn more