മുംബൈ: സംവിധായകന് മഹേഷ് ഭട്ടിനും ജാവേദ് അക്തറിനെതിരെയും വിമര്‍ശനവുമായി നടി കങ്കണയുടെ സഹോദരി രംഗോലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസിസ്റ്റാണെന്ന പരാമര്‍ശത്തിനെതിരെയാണ് രംഗോലി രംഗത്ത് എത്തിയത്.
ഹൃത്വികിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജാവേദ് അക്തര്‍ കങ്കണയെ ഭീഷണിപ്പെടുത്തിയെന്നും വീട്ടിലേക്ക് വിളിച്ചായിരുന്നു അക്തറിന്റെ ഭീഷണിയെന്നും രംഗോലി ആരോപിച്ചു.
ചാവേറായി അഭിനയിക്കാന്‍ വിസമ്മതിച്ചതോടെ കങ്കണയെ ചെരുപ്പെടുത്ത് സംവിധായകന് മഹേഷ് ഭട്ട് എറിഞ്ഞെന്നും രംഗോലി പറഞ്ഞു.
ഇങ്ങനെയുള്ളവരാണ് പ്രധാനമന്ത്രിയെ ഫാസിസ്റ്റെന്ന് ആക്ഷേപിക്കുന്നതെന്നും രംഗോലി തന്റെ ട്വീറ്റില്‍ ആരോപിച്ചു.
നേരത്തെ നരേന്ദ്രമോദിയാണ് പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ ഏറ്റവും യോഗ്യനെന്ന് കങ്കണ പറഞ്ഞിരുന്നു. മോദി ”ജനാധിപത്യത്തിന്റെ ന്യായപ്രകാരമുള്ള നേതാവാ”ണെന്നും കങ്കണ പറഞ്ഞിരുന്നു.