| Saturday, 22nd April 2017, 6:48 pm

'പ്രാര്‍ത്ഥന നല്ലതാണ് പക്ഷെ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുത്'; സോനു നിഗത്തിന്റെ ബാങ്കുവിളിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ അഭിപ്രായം തുറന്നു പറഞ്ഞ് പ്രശസ്ത ഗാനരചയീതാവ് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ ബാങ്കു വിളിയ്‌ക്കെതിരെയുള്ള പരാമര്‍ശം സൃഷ്ടിച്ച വിവാദം അടങ്ങുന്നില്ല. പ്രശസ്ത ഗാന രചയിതാവ് ജാവേദ് അക്തറും സോനുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.

മതമേതായാലും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്നും എന്നാല്‍ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുതെന്നായിരുന്നു ജാവേദ് അക്തറുടെ പ്രതികരണം.

പോയ വര്‍ഷത്തെ മികച്ച ഗാനരചയിതാവിനുള്ള ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലങ്ങളിലും പള്ളികളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് ഗുണ്ടായിസമാണെന്ന ഗായകന്‍ സോനു നിഗത്തിന്റെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കിലും തന്റെ നിലപാടില്‍ നിന്നും പിന്നോട്ടുപോകാന്‍ സോനു തയ്യാറായിരുന്നില്ല.

താനൊരു മുസ്ലീം അല്ലെന്നും എല്ലാ ദിവസവും മുസ്ലീം പള്ളിയിലെ പ്രാര്‍ത്ഥന കേട്ടാണുണരുന്നത് എന്നും ഇത്തരത്തില്‍ മതരീതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയില്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു സോനുവിന്റെ വാക്കുകള്‍.


Also Read: രാഹുല്‍ ഗാന്ധിയ്ക്കും അജയ്മാക്കനുമെതിരെ ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് വിട്ട ബര്‍ഖ ശുക്ല സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു


എന്നാല്‍ യഥാര്‍ത്ഥത്തില്‍ സോനുവിന്റെ വീട്ടിലേക്ക് ബാങ്ക് കേള്‍ക്കില്ലെന്നും താരം പബ്ലിസിറ്റിക്ക് വേണ്ടിമാത്രം പറഞ്ഞ കാര്യമാണ് ഇതെന്നുമാണ് ബിബിസി തങ്ങളുടെ അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more