| Thursday, 13th February 2020, 9:48 pm

'മോദി ഒരു ഫാസിസ്റ്റാണ്, ഇത്തരക്കാര്‍ക്ക് കൊമ്പൊന്നുമുണ്ടാകില്ല' മോദിക്കെതിരെ തുറന്നടിച്ച് ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്തായ ജാവേദ് അക്തര്‍. ജാവേദ് അക്തറും സംവിധായകന്‍ മഹേഷ് ഭട്ടും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീരയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ തുറന്നടിച്ചത്.

മോദി ഒരു ഫാസിസ്റ്റാണ് എന്നു താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജാവേദ്.

‘ തീര്‍ച്ചയായും ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവര്‍ എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. നമ്മളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഇവരാണ്. ഒരു കൂട്ടം ജനങ്ങളെ ഒന്നായി എപ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാവുന്നു,’ ജാവേദ് അക്തര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ ഇസ്‌ലാമോഫോബിക് ആണോ എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യമാണ് അഭിമുഖത്തില്‍ സംവിധായകന്‍ മഹേഷ് ഭട്ടിനോട് ചോദിച്ചത്.

“2011 ല്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണമാണ് ലോകവ്യാപകമായി ഇസ്ലാമോഫോബിയ വ്യാപിപ്പിച്ചത്. പക്ഷെ ഇവിടത്തെ (ഇന്ത്യയിലെ) ഇസ്ലാമോഫോബിയ നിര്‍മിച്ചെടുത്തതാണ്. കാരണം ഒരു സാധാരണ ഇന്ത്യക്കാരന്‍ മുസ്‌ലിമിനെ ഭയപ്പെടുന്നതായി എനിക്കു തോന്നുന്നില്ല,” മഹേഷ് ഭട്ട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം മുസ്‌ലിം വിദ്വേഷമാണ് ബി.ജെ.പിക്ക് അധികാരത്തില്‍ തുടരാനുള്ള ഏക പിടിവള്ളിയെന്നും മഹേഷ് ഭട്ട് ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരയും പൗരത്വ രജിസ്റ്ററിനെതിരെയും നേരത്തെയും ജാവേദ് അക്തറും മഹേഷ് ഭട്ടും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more