|

ആര്‍.എസ്.സിനെ താലിബാനോട് താരതമ്യം ചെയ്തതിന് ജാവേദ് അക്തറിന് കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിശ്വഹിന്ദു പരിഷത്തിനെയും ആര്‍.എസ്.എസിനേയും താലിബാനോട് താരതമ്യം ചെയ്തതിന് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന് താനെ കോടതിയുടെ നോട്ടീസ്.

നവംബര്‍ 12 ന് മുമ്പ് കോടതിയില്‍ ഹാജരാകണെമെന്നാണ് നിര്‍ദേശം. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദ് അക്തറിനെതിരെ താനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

സെപ്റ്റംബര്‍ മൂന്നിന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ മുസിലിങ്ങള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ച ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെയും വിശ്വ ഹിന്ദു പരിഷത്തിനേയും താലിബാനോട് താരതമ്യം ചെയ്തത്.

അതേസമയം, ഇതേ വിഷയത്തില്‍ ആര്‍.എസ്.എസ് 100 കോടി നഷ്ടപരിഹാരം ചോദിച്ച് ജാവേദ് അക്തറിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നാണ് ആര്‍.എസ്.എസിന്റെ ആരോപണം.

അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധ്രുതിമാന്‍ ജോഷിയാണ് ജാവേദ് അക്തറിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ജാവേദ് അക്തര്‍ താലിബാനും ഹിന്ദു സംഘടനകളും തമ്മില്‍ താരതമ്യം ചെയ്തെന്നും ഇത് ‘ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും കാരണമായെന്നുമാണ്
ജോഷി പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Javed Akhtar issued court notice for comparing RSS to Taliban