മുംബൈ: വിശ്വഹിന്ദു പരിഷത്തിനെയും ആര്‍.എസ്.എസിനേയും താലിബാനോട് താരതമ്യം ചെയ്തതിന് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറിന് താനെ കോടതിയുടെ നോട്ടീസ്.
നവംബര്‍ 12 ന് മുമ്പ് കോടതിയില്‍ ഹാജരാകണെമെന്നാണ് നിര്‍ദേശം. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദ് അക്തറിനെതിരെ താനെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
സെപ്റ്റംബര്‍ മൂന്നിന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ മുസിലിങ്ങള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ച ജാവേദ് അക്തര്‍ ആര്‍.എസ്.എസിനെയും വിശ്വ ഹിന്ദു പരിഷത്തിനേയും താലിബാനോട് താരതമ്യം ചെയ്തത്.
അതേസമയം, ഇതേ വിഷയത്തില്‍ ആര്‍.എസ്.എസ് 100 കോടി നഷ്ടപരിഹാരം ചോദിച്ച് ജാവേദ് അക്തറിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.
ജാവേദ് അക്തര്‍ താലിബാനും ഹിന്ദു സംഘടനകളും തമ്മില്‍ താരതമ്യം ചെയ്തെന്നും ഇത് ‘ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും കാരണമായെന്നുമാണ്
ജോഷി പറയുന്നത്.