| Friday, 24th March 2023, 7:13 pm

മുല്ലപ്പൂ അലര്‍ജിയുള്ള ജവാന്‍; ജാവാനും മുല്ലപ്പൂവും ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുമേഷ് ചന്ദ്രന്‍, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ജവാനും മുല്ലപ്പൂവും’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, ചന്ദുനാഥ്, അനു മോഹന്‍, അനുശ്രീ, അനു സിതാര, അദിതി ബാലന്‍, സ്വാസിക, ശ്രുതി രാമചന്ദ്രന്‍, അപര്‍ണ ദാസ്, ലിയോണ ലിഷോയ്, രമ്യ നമ്പീശന്‍, പ്രിയങ്ക നായര്‍, അദിതി രവി എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ‘ടു ക്രീയേറ്റീവ് മൈന്‍ഡ്‌സ്’ന്റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടുവും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണന്റെതാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ.

ലോക്ക്ഡൗണിന് ശേഷം ഓരോ വീടും ചെറുലോകമായി മാറിയ പശ്ചാത്തലത്തിലാണ് ‘ജവാനും മുല്ലപ്പൂവും’ ഒരുക്കിയിരിക്കുന്നത്. ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ബേബി സാധിക മേനോന്‍, ദേവി അജിത്ത്, ബാലാജി ശര്‍മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാര്‍, അമ്പിളി സുനില്‍, ലതാദാസ്, കവിതാ രഘുനന്ദന്‍, ബാലശങ്കര്‍, ഹരിശ്രീ മാര്‍ട്ടിന്‍, ശരത് കുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഫോര്‍ മ്യൂസിക്കിന്റെ സംഗീത സംവിധാനത്തില്‍ ബി.കെ. ഹരിനാരായണന്‍ രചിച്ച രണ്ട് ഗാനങ്ങളും മത്തായി സുനിലിന്റനാടന്‍ പാട്ടും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. ക്യാമറ: ഷാല്‍ സതീഷ്, എഡിറ്റര്‍: സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍: ആര്‍.ഡി. (സീബ്രാ ക്രോസിങ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മാളവിക എസ്. ഉണ്ണിത്താന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുഭാഷ് ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടര്‍: രാജേഷ് കാക്കശ്ശേരി, ആര്‍ട്ട് അശോകന്‍ ചെറുവത്തൂര്‍, കൊറിയോഗ്രാഫര്‍: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈന്‍: ചാള്‍സ്, വി.എഫ്.എക്‌സ്: ജിഷ്ണു പി. ദേവ്, സ്റ്റില്‍സ്: ജിതിന്‍ മധു, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സുനിത സുനില്‍, ഡിസൈന്‍സ്: മനു മൈക്കള്‍.

Content Highlight: javanum mullappoovum trailer

We use cookies to give you the best possible experience. Learn more