| Monday, 9th December 2019, 11:02 pm

പാനിപ്പത്തിനെതിരെ പ്രതിഷേധവുമായി ജാട്ട് സമൂദായം; ജയ്പൂരില്‍ പ്രദര്‍ശനം നിര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ്പൂര്‍: അശുതോഷ് ഗോവാര്‍ക്കര്‍ സംവിധാനം ചെയ്ത ‘പാനിപ്പത്ത്’ ന്റെ പ്രദര്‍ശനം ജയ്പൂരില്‍ നിര്‍ത്തിവെച്ചു. ജാട്ട് സമുദായത്തിന്റെ പ്രതിഷേധത്തിനെ തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തി വെച്ചത്.

ഭാരത്പൂര്‍ മഹാരാജ സൂരജ്മാലിന്റെ കഥാപാത്രത്തെ തെറ്റായി ചിത്രീകരിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടര്‍ന്ന് ഒരു ഉത്തരവ് ഉ ണ്ടാകുന്നത് വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ജയ്പൂരിലെ രാജ് മന്ദിര്‍, സിനിപൊളിസ്, ഇനോക്‌സ് തിയേറ്റേഴ്‌സ് എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം നിര്‍ത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കുള്ള പ്രദര്‍ശനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നതായി തിയേറ്റര്‍ അധികൃതര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ അഭിനയിച്ചതിനെതിരെ ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, സഞ്ജയ് ദത്ത്, കൃതി സനോണ്‍ എന്നിവര്‍ക്കെതിരെയും രാജസ്ഥാനില്‍ പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് പാനിപ്പത്ത് തിയേറ്ററില്‍ എത്തിയത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അശോക് ചക്രദര്‍ ആണ്.18ാം നൂറ്റാണ്ടില്‍ ലോകത്ത് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധങ്ങളിലൊന്നാണ് പാനിപ്പത്ത് യുദ്ധം. ഒരു ദിവസം ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് 3ാം പാനിപ്പത്ത് യുദ്ധത്തില്‍ ആണെന്നാണ് കരുതപ്പെടുന്നത്.

യുദ്ധം നയിച്ച സദാശിവറാവുഭായി ആയി അര്‍ജുന്‍ കപൂറാണ് എത്തുന്നത്. അഫ്ഗാന്‍ ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ അബ്ദാലിയായി സ്ജഞയ് ദത്ത് എത്തുന്നു. ഡിസംബര്‍ ആറിനാണ് ചിത്രം തിയ്യറ്ററില്‍ എത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more