| Monday, 24th March 2014, 5:14 pm

ജസ്വന്ത് സിംഗ് ബിജെപിയില്‍ നിന്ന് രാജിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് ജസ്വന്ത് സിംഗ് ബിജെപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി തന്നെ വഞ്ചിച്ചുവെന്ന് വെന്ന് ജസ്വന്ത് സിംഗ് പറഞ്ഞു. ബാര്‍മര്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് രാജി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജന്മദേശമായ ബാര്‍മര്‍ സീറ്റ് പാര്‍ട്ടി നിഷേധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിടുന്നത്.

76കാരനായ തന്റെ അവസാനത്തെ പൊതു തിരഞ്ഞെടുപ്പ് മത്സരമാണിതെന്ന് പറഞ്ഞ ജസ്വന്ത് തന്റെ ജന്മനാടായ ബാമറില്‍ നിന്ന മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബാമറില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ പാര്‍ട്ടി ഇത് തള്ളിക്കളയുകായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ ബി.ജെ.പിയിലെത്തിയ റിട്ട. കേണല്‍ സോന റാം ചൗധരിയെയാണ്് ബാമറില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നിലപാടാണ് ജസ്വന്തിന് പകരം ബാര്‍മറില്‍ കേണല്‍ ചൗധരിയെ മത്സരിപ്പിക്കാന്‍ വഴിയൊരുക്കിയത്.

We use cookies to give you the best possible experience. Learn more