[share]
[]ജയ്പൂര്‍: ബാര്‍മര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്ര്യനായി മല്‍സിരിക്കുമെന്ന് ഭീഷണിയും പാര്‍ട്ടി നേതൃത്വം അവഗണിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
രാജസ്ഥാനിലെ ബാര്‍മറില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബാര്‍മറില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, സ്വതന്ത്രനായി മത്സരിച്ചാലും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്ന കാര്യത്തില്‍ ജസ്വന്ത് അന്തിമ തീരുമാനമെടുത്തിട്ടില്ല. ബാര്‍മറില്‍ മത്സരിക്കുമെന്നും അത് പാര്‍ട്ടി ടിക്കറ്റില്‍ വേണമോ സ്വതന്ത്രനായി വേണമോ എന്ന് നേതൃത്വം തീരുമാനിക്കുമെന്നും ജസ്വന്ത് സിംഗ് പറഞ്ഞു.
സ്വതന്ത്രനായി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും നേതൃത്വം ഒരു തരത്തിലും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചില്ല. മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടു ദിവസത്തോളം ജസ്വന്ത് കാത്തിരുന്നെങ്കിലും നേതൃത്വം വിഷയത്തില്‍ ഇടപെടാതിരുന്നതോടെ അദ്ദേഹം പത്രിക നല്‍കുകയായിരുന്നു.
1991ലും 96ലും രാജസ്ഥാനിലെ ചിത്തോര്‍ഘട്ടില്‍ നിന്നും 2009ല്‍ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നിന്നും വിജയിച്ച സിംഗ് ആദ്യമായാണ് ജന്മനാട്ടില്‍ മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടത്. മറ്റൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്നും അദ്ദേഹം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു.