| Wednesday, 3rd September 2014, 9:46 pm

ജാസി ഗിഫ്റ്റ്, നിന്റെ സംഗീതമല്ല നിറമാണ് ശുദ്ധസംഗീത വാദികളെ ചൊടിപ്പിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“കര്‍ണ്ണാടക സംഗീതത്തെ നാടന്‍ താളത്തിനൊപ്പം റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയില്‍ സമന്വയിപ്പിച്ച് ഒരു പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ നോക്കിയ ജാസി ഗിഫ്റ്റിനെതിരെ ശുദ്ധ സംഗീതത്തിന്റെ വക്താക്കള്‍ തൊടുത്തുവിട്ട വംശീയവും രാഷ്ട്രീയവുമായ ആക്രമണത്തിന്റെ മറുപുറം ചിന്തിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്. സ്വയം സംരക്ഷകരായി അവരോധിച്ചു നടക്കുന്ന ശുദ്ധസംഗീതം എന്ന മിഥ്യാധാരണയുടെ അപ്പോസ്തലന്മാര്‍ തന്നെയല്ലെ കര്‍ണ്ണാടക സംഗീതം എന്നും ഇതുപോലെ ഉറങ്ങണെമെന്ന് ആഗ്രഹിക്കുന്നത്?” നാസര്‍ മാലിക് എഴുതുന്നു…



“പല ഇന്ത്യന്‍ സംസ്‌കാരങ്ങളും ഉറങ്ങുകയാണിപ്പോഴും” സാംസ്‌കാരിക ചര്‍ച്ചകളില്‍ കേള്‍ക്കുന്ന സ്ഥിരം പല്ലവിയാണിത്, എന്നാല്‍ കുംഭകര്‍ണ്ണനെ പോലെ ഉറങ്ങുകയാണ് (ഉറക്കിക്കിടത്തിരിക്കുകയാണ്) പല സാംസ്‌കാരിക ധാരകളും. കര്‍ണ്ണാടക സംഗീതത്തെ ഉറക്കിക്കിടത്തിയവര്‍ ആരെന്ന് ചോദിച്ചാല്‍ അതിന്റെ വക്താക്കളായി സ്വയം അവരോധിച്ചവര്‍ തന്നെയാണെന്ന വസ്തുത ആരും ശ്രദ്ധിക്കാറില്ല.

ശാസ്ത്രീയം എന്നതിനപ്പുറം സംഗീതത്തിന്റെ ഭാവങ്ങളായി അലിഖിതമായി നില കൊള്ളുന്ന പലതുമുണ്ട്. “നിശബ്ദതയാണു ഏറ്റവും വലിയ സംഗീതമെന്ന് ബിഥോവന്‍ മൊഴിഞ്ഞത് അതില്‍ ഒന്ന് മാത്രം. കുറച്ചു കൂടി വിശദമായി സൂഫി ഗായകര്‍ പറയുന്നു, ധ്യാനാത്മകമായ നിശബ്ദതയാണു സംഗീതം.

ലോകത്ത് വ്യതസ്തമായ ഒട്ടനവധി സംഗീത ശാഖകള്‍ ഉണ്ട്. വെസ്റ്റേണ്‍, ആഫ്രിക്കന്‍, പേര്‍ഷ്യന്‍, ഹിന്ദുസ്ഥാനി തുടങ്ങിയ നിരവധി ശാഖകള്‍. ഇതില്‍ നിന്നും ഉടലെടുത്ത ഓരോ സംസ്‌കാരത്തിന്റെയും ഭാവഭേദമായി നിരവധി ഉപശാഖകളും അതതു നാടുകളിലെ നാടന്‍ സംഗീത സംസ്‌കാരവുമായി ഇഴചേര്‍ന്നുണ്ടായ നവ സംഗീത സംസ്‌കാരവും ഉള്‍പെടെ ഇവ പലതായി നിലകൊള്ളുന്നു.

മുകളില്‍ പറഞ്ഞ സംഗീത സംസ്‌കാരങ്ങള്‍ക്ക് എല്ലാം ലോകവ്യാപകമായി ശ്രോതാക്കള്‍ ഉണ്ട്. ഇതില്‍ ഇന്ത്യയില്‍ തന്നെയുള്ള ഹിന്ദുസ്ഥാനിയും സൂഫി സംഗീതവും ബാവുലുവും പഞ്ചാബികളുടെ ബാങ്ക്രയും അടക്കം പല പ്രാദേശിക സംഗീത ധാരകളും ലോകത്തൊട്ടാകെ ജനപ്രീതി ആര്‍ജ്ജിച്ചവയാണ്.


ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും രൂപപ്പെട്ടുവന്ന ഖവാലി ലോകപ്രശസ്തമാണ്. നുസ്രത്ത് ഫതേഹ് അലിഖാനും, ആബിദ പര്‍വീണും, സൈന്‍ സഹൂറും ഉള്‍പടെയുള്ളവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയതും വിശ്വപ്രസിദ്ധമായ പല കലാകരന്മാരുമായും ചേര്‍ന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കാനും അവര്‍ക്കെല്ലാം കഴിഞ്ഞത് വിശാലമായ സംഗീത കാഴ്ചപ്പാട് ഉള്ളത് കൊണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പഞ്ചാബി നാടന്‍ സംഗീതത്തിലും ആഴത്തിലുള്ള അവബോധം ഉണ്ടായിരുന്നു.


എന്ത് കൊണ്ടാണ് മഹത്തായ പാരമ്പര്യം പേറുന്ന കര്‍ണ്ണാടക സംഗീതം ഇന്നും ദക്ഷിണേന്ത്യ വിട്ട് എങ്ങുമെത്താത്തതെന്ന ചോദ്യം പ്രസക്തമാവുന്നത് ഇവിടെയാണ്. സംഗീതത്തിന്റെ ആസ്വാദന രീതിയെ ആഴത്തില്‍ സ്വാധീനിക്കുന്ന അലിഖിത നിയമങ്ങളെ ഉള്‍കൊള്ളുവാനുള്ള കഴിവാണ് മുകളില്‍ പറഞ്ഞ ജനപ്രീതിയാര്‍ജ്ജിച്ച സംഗീത ശൈലികള്‍ക്ക് ഉള്ള പ്രത്യേകത. ആ വിശാലത കൈവരിക്കുവാന്‍ കര്‍ണ്ണാടക സംഗീതത്തിനു കഴിയാതെ വരുന്നത് അതിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ താഴിട്ടു പൂട്ടി വച്ചിരിക്കുന്ന സങ്കുചിത രാഷ്ട്രീയ- വംശീയ താല്‍പര്യം ഒന്ന് കൊണ്ട് മാത്രമാണ്.

ബാവുല്‍ സംഗീതവും ദേശങ്ങള്‍ താണ്ടി ഒഴുകുന്നു. അസ്സാമീസ് സംഗീത സംവിധായകന്‍ ഭൂപേന്‍ ഹസാരികയുടെ ഗാനങ്ങളിലൂടെ ഇന്ത്യ ഒട്ടുക്കും സുപരിചിതമാണത്.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ നിന്നും രൂപപ്പെട്ടുവന്ന ഖവാലി ലോകപ്രശസ്തമാണ്. നുസ്രത്ത് ഫതേഹ് അലിഖാനും, ആബിദ പര്‍വീണും, സൈന്‍ സഹൂറും ഉള്‍പടെയുള്ളവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയതും വിശ്വപ്രസിദ്ധമായ പല കലാകരന്മാരുമായും ചേര്‍ന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കാനും അവര്‍ക്കെല്ലാം കഴിഞ്ഞത് വിശാലമായ സംഗീത കാഴ്ചപ്പാട് ഉള്ളത് കൊണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പഞ്ചാബി നാടന്‍ സംഗീതത്തിലും ആഴത്തിലുള്ള അവബോധം ഉണ്ടായിരുന്നു.

പാശ്ചാത്യ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും അതിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ ഒരു വൈമനസ്യവും ഇവര്‍ കാണിച്ചിരുന്നില്ല. എന്നാല്‍ തങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച സംഗീതത്തിന്റെ ആത്മാവും സത്തയും കൈമോശം വരാതെ സൂക്ഷിക്കാനും അവര്‍ക്ക് കഴിഞ്ഞു. തങ്ങളുടെ പാട്ടുകള്‍ പാശ്ചാത്യ സംഗീതവുമായി പലരും ഫ്യൂഷന്‍ ചെയ്തപ്പോള്‍ ശുദ്ധ സംഗീതത്തിന്റെ കാവല്‍ ഭടന്മാരായി വാളോങ്ങുവാനും ഇവര്‍ നിന്നില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദുസ്ഥാനി സംഗീതം ലോകത്തിന്റെ നെറുകയില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്നത്.

ബാങ്ക്ര എന്ന പഞ്ചാബി സംഗീതവും ആഗോള സംഗീത പ്രേമികളില്‍ സുപരിചിതമാണ്. ദക്ഷിണേന്ത്യയിലെ ഒടുവിലായി കിടക്കുന്ന കേരളത്തില്‍ പോലും ദാലേര്‍ മെഹന്തിയും, ഹന്‍സ് രാജ് ഹന്‍സും, ഹര്‍ഭജന്‍ മന്നുമെല്ലാം തരംഗമായി മാറിയത് ബാങ്ക്രയുടെ ആരെയും ആകര്‍ഷിക്കുവാനുള്ള വശ്യത കൊണ്ടാണ്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള “സഹോട്ടാസ്” എന്ന പഞ്ചാബി ബാന്‍ഡ് ബാങ്ക്രയും വേസ്‌റ്റേണും ഫ്യൂഷന്‍ ചെയ്തിറക്കിയ ആല്‍ബങ്ങളെല്ലാം തന്നെ ഗ്ലോബല്‍ മ്യൂസിക്കിന്റെ തലത്തിലേക്ക് ഉര്‍ന്നിട്ടുണ്ട്. ബോളിവുഡ് സിനിമകളിലും ബാങ്ക്ര ഒഴിച്ചു കൂടാനാവത്ത ഒന്നായി മാറി കഴിഞ്ഞിട്ടുണ്ട്.

ദാലേര്‍ മെഹന്തി


[]ബാവുല്‍ സംഗീതവും ദേശങ്ങള്‍ താണ്ടി ഒഴുകുന്നു. അസ്സാമീസ് സംഗീത സംവിധായകന്‍ ഭൂപേന്‍ ഹസാരികയുടെ ഗാനങ്ങളിലൂടെ ഇന്ത്യ ഒട്ടുക്കും സുപരിചിതമാണത്. ഇസ്മായീല്‍ ദര്‍ബാര്‍ സംഗീതമൊരുക്കിയ “നിംബുഡ നിബുഡ” എന്ന ഹം ദില്‍ ദെ ചുക്കെ സനത്തിലെ ഇന്ത്യയൊട്ടുക്കും അലയടിച്ച സൂപ്പര്‍ ഹിറ്റ് ഗാനം ബാവുല്‍ പാരമ്പര്യ സംഗീതത്തിന്റെ പരിഷ്‌കരിച്ച രൂപമായിരുന്നു. പരിഷ്‌കരിക്കുവാനുള്ള സ്വാതന്ത്ര്യം അതിനുണ്ട് എന്നുള്ളത് കൊണ്ട് അതെന്നും ചലിച്ചു കൊണ്ടേയിരിക്കുന്നു.

ഇതെ സവിശേഷതകള്‍ പേര്‍ഷ്യന്‍ സംഗീതത്തിനും ആഫ്രിക്കന്‍ സംഗീതത്തിനും മറ്റു നാടന്‍ സംഗീത പാരമ്പര്യങ്ങള്‍ക്കും കൈ മുതലായുണ്ട്. മഹത്തായ പാരമ്പര്യം പേറാനില്ലാത്ത മനുഷ്യന്റെ വിപ്ലവ ചിന്തകളെ ഉയര്‍ത്താന്‍ വേണ്ടി സംഗീതത്തിന്റെ വഴി സ്വീകരിച്ച ആഫ്രിക്കന്‍ സംഗീതം റെഗ്ഗെ ഇന്നും വ്യത്യസ്ത സംഗീത പരീക്ഷണ മേഖലകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നു.

അടുത്തപേജില്‍ തുടരുന്നു


ലജ്ജാവതിയേ എന്ന ഗാനം “നട ഭൈരവി” എന്ന രാഗത്തിന്റെ എല്ലാ ഭാവങ്ങളും ജ്വലിപ്പിച്ചപ്പോള്‍ പൊതുവെ ഫാസ്റ്റ് നമ്പേഴ്‌സ് ചെയ്യുവാന്‍ ആരും തിരഞ്ഞെടുക്കാത്ത “കല്യാണി” എന്ന രാഗത്തില്‍ ആയിരുന്നു “നിന്റെ മിഴിമുന” എന്ന ഗാനം ഒരുക്കിയെടുത്തത്. കല്ല്യാണി രാഗത്തിന്റെ എല്ലാ ലയവും ഈ ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭക്തിഗാനങ്ങള്‍ക്ക് മാത്രമായി മുഖ്യമായും ഉപയോഗിക്കുന്ന “ഷണ്‍മുഖ പ്രിയ”യില്‍ റാപ്പ് മിക്‌സ് ചെയ്ത് നാടന്‍ ദ്രുത താളത്തില്‍ ജാസി ഗിഫ്റ്റ് ഒരുക്കിയ “അന്ന കിളിയും” എല്ലാ അര്‍ത്ഥത്തിലും കര്‍ണ്ണാടക സംഗീതത്തോട് നീതി പുലര്‍ത്തി. പിന്നെ എവിടെയാണു “ശുദ്ധ സംഗീതം” തകര്‍ന്നടിഞ്ഞത് ?


നുസ്രത്ത് ഫതേഹ് അലിഖാന്‍


ബോബ് മാര്‍ളി ഇന്നും ഒരു വികാരമാവുന്നതില്‍ സംഗീതത്തിന്റെ പങ്ക് തന്നെയാണു മുഖ്യം. “ബഫലോ സോള്‍ജിയര്‍”ഇന്നത്തെ ന്യൂ ജെനറഷനിലും തനിമ നഷ്ടപെടാതെ മുഴങ്ങുന്നു. വാക്കിന്റെ കരുത്ത് സംഗീതത്തിലേക്ക് ആവാഹിക്കുന്ന റാപ്പും. സൂഫി സംഗീതത്തില്‍, ഖവാലിക്കിടയില്‍ വാക്കുകള്‍ കൊണ്ട് ശ്രോതാക്കളുമായി സംവദിക്കുന്നതിലും ഉണ്ട് ഇത്തരം സംഗീതങ്ങളുടെ പരസ്പര ബന്ധം.

പ്രശസ്ത പോപ്പ് ഗായിക ഷാക്കിറ 2010 ലോക കപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ഗാനമായി ഇറക്കിയ “വക്ക വക്ക”എന്ന ഗാനം 1960 കാലഘട്ടത്തിലെ കാമറൂണ്‍ മിലിട്ടറി ക്യാമ്പിലെ സോള്‍ജിയേഴ്‌സ് സമയം കൊല്ലുവാന്‍ വേണ്ടി പാടിയിരുന്ന ഗാനത്തിന്റെ ഈണമാണെന്നതും ആഫ്രിക്കന്‍ സംഗീതത്തിന്റെ അതിജീവനത്തിന്റെ കരുത്ത് തുറന്നു കാട്ടുന്നു.

പേര്‍ഷ്യന്‍ ആഫ്രിക്കന്‍ സംഗീതം ഒരു പോലെ കൈകാര്യം ചെയ്യുന്ന ഖാലിദ്, ചെബ് മാമി, അമര്‍ ദിയാബ് എന്നിവര്‍ ലോകമൊട്ടുക്കുമുള്ള സംഗീത പ്രേമികളുടെ ഹരമാണിന്നും. “ദീദി”എന്ന ഒറ്റ ഗാനം കൊണ്ടാണു ഖാലിദ് ലോക സംഗീതത്തിന്റെ നെറുകയില്‍ എത്തിയത്. കാലങ്ങള്‍ക്ക് ശേഷം ഇറങ്ങിയ ന്യൂ ജെനറേഷന്‍ ഗാനം “ഐഷെ” യും ലോകമൊട്ടുക്കും അലകള്‍ തീര്‍ത്തു. “ദീദിയും ഐഷെയും” വിവിധ രാജ്യങ്ങളില്‍ പല ആര്‍ട്ടിസ്റ്റുകള്‍ വ്യത്യസ്ത ഭാഷകളിലും പാടിയിറക്കി. അതും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുവെന്നതാണ് ശ്രദ്ധേയം.

ഷാക്കിറ


“സ്റ്റിംഗിന്റെ” ഡസേര്‍ട്ട് ആന്‍ഡ് റോസ്എന്ന ആല്‍ബത്തിലെ ചെബ് മാമിയുടെ അറേബ്യന്‍ ആഫ്രിക്കന്‍ സംഗീത ശൈലിയില്‍ ഉള്ള ആലാപാനം പോപ്പ് സംഗീതത്തിനു വ്യത്യസ്തമായ മാനങ്ങളും ആസ്വാദനതലവും നല്‍കി. എഴുതപ്പെട്ട നിയമങ്ങള്‍ക്ക് അപ്പുറം അലിഖിത ഭാവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ കാലകാരന്മാര്‍ ഒക്കെ മഹത്തായ സംഗീത പാരമ്പര്യം അവകാശപെടാനില്ലാത്ത (രേഖപ്പെടുത്തിയിട്ടില്ലാത്ത) പ്രാദേശിക സംഗീത സംസ്‌കാരങ്ങളെ ലോക വ്യാപകമാക്കി തങ്ങളുടേതായ ശ്രോതാക്കളെ സൃഷ്ടിച്ചു. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ കൈകാര്യം ചെയ്യുമ്പോള്‍ വംശീയമായും രാഷ്ട്രീയമായും ശുദ്ധസംഗീതത്തിന്റെ കുരിശിലേറ്റാന്‍ അവര്‍ക്ക് എതിരെ ആരുമുണ്ടായിരുന്നില്ല.

കര്‍ണ്ണാടക സംഗീതത്തെ നാടന്‍ താളത്തിനൊപ്പം റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയില്‍ സമന്വയിപ്പിച്ച് ഒരു പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ നോക്കിയ ജാസി ഗിഫ്റ്റിനെതിരെ ശുദ്ധ സംഗീതത്തിന്റെ വക്താക്കള്‍ തൊടുത്തുവിട്ട വംശീയവും രാഷ്ട്രീയവുമായ ആക്രമണത്തിന്റെ മറുപുറം ചിന്തിച്ചാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്. സ്വയം സംരക്ഷകരായി അവരോധിച്ചു നടക്കുന്ന ശുദ്ധസംഗീതം എന്ന മിഥ്യാധാരണയുടെ അപ്പോസ്തലന്മാര്‍ തന്നെയല്ലെ കര്‍ണ്ണാടക സംഗീതം എന്നും ഇതുപോലെ ഉറങ്ങണെമെന്ന് ആഗ്രഹിക്കുന്നത്?


എന്നാല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ശത്രുക്കള്‍ തന്നെയാണു അതിന്റെ സഞ്ചാരത്തിനു തടസ്സമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജാസി ഗിഫ്റ്റിന് ശേഷം വന്ന പലരും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ശുദ്ധസംഗീതത്തിന്റെ വക്താക്കള്‍ അറിഞ്ഞിട്ടും അറിയാതെ പോയത് ഇതിലെ രാഷ്ട്രീയ-വംശീയ താല്‍പര്യം തുറന്ന് കാട്ടുന്നു.


 ഖാലിദ്


സത്യത്തില്‍ ജാസി ഗിഫ്റ്റ് ചെയ്തത് എന്തായിരുന്നു? ഗ്ലോബല്‍ തലത്തില്‍ ആസ്വാദകരെ സൃഷ്ടിച്ചുകൊണ്ട് കര്‍ണ്ണാടിക് രാഗങ്ങളില്‍ അതിന്റെ തനിമ കൈവിടാതെ അതിനോട് നീതി പുലര്‍ത്തി ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. ആരും ഇതു വരെ ചെയ്യുവാന്‍ ധൈര്യം കാണിക്കാത്ത ഒരു പരീക്ഷണമായിരുന്നു അത്. എല്ലാ അര്‍ത്ഥത്തിലും അത് വിജയം കണ്ടു. മലയാളത്തില്‍ നിന്നും കടന്ന് തമിഴിലും, തെലുങ്കിലും, കന്നഡയിലും വിപ്ലവം സൃഷ്ടിച്ചു. ഒടുവില്‍ ഇന്ത്യ കടന്ന് ലോകമൊട്ടുക്കും ജാസി ഗിഫ്റ്റ് എന്ന മലയാളിയുടെ ശബ്ദം കര്‍ണ്ണാടക സംഗീതത്തിലൂടെ ആദ്യമായി കേട്ടു.

ലജ്ജാവതിയേ എന്ന ഗാനം “നട ഭൈരവി” എന്ന രാഗത്തിന്റെ എല്ലാ ഭാവങ്ങളും ജ്വലിപ്പിച്ചപ്പോള്‍ പൊതുവെ ഫാസ്റ്റ് നമ്പേഴ്‌സ് ചെയ്യുവാന്‍ ആരും തിരഞ്ഞെടുക്കാത്ത “കല്യാണി” എന്ന രാഗത്തില്‍ ആയിരുന്നു “നിന്റെ മിഴിമുന” എന്ന ഗാനം ഒരുക്കിയെടുത്തത്. കല്ല്യാണി രാഗത്തിന്റെ എല്ലാ ലയവും ഈ ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭക്തിഗാനങ്ങള്‍ക്ക് മാത്രമായി മുഖ്യമായും ഉപയോഗിക്കുന്ന “ഷണ്‍മുഖ പ്രിയ”യില്‍ റാപ്പ് മിക്‌സ് ചെയ്ത് നാടന്‍ ദ്രുത താളത്തില്‍ ജാസി ഗിഫ്റ്റ് ഒരുക്കിയ “അന്ന കിളിയും” എല്ലാ അര്‍ത്ഥത്തിലും കര്‍ണ്ണാടക സംഗീതത്തോട് നീതി പുലര്‍ത്തി. പിന്നെ എവിടെയാണു “ശുദ്ധ സംഗീതം” തകര്‍ന്നടിഞ്ഞത് ?

[]തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരുടെ, ദളിതരുടെ അല്ലെങ്കില്‍ ഈ ചട്ടക്കൂടിന് പുറത്തുള്ളവരുടെ സംഗീതം കര്‍ണ്ണാടക സംഗീതവുമായി സമന്വയിപ്പിച്ചെടുത്തതോ ? അതൊ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ കര്‍ണാടക സംഗീതത്തിനു പുതിയതലം രചിക്കുന്നു എന്നുള്ളിടത്തൊ? അതോ ശുദ്ധസംഗീതം എന്ന സവര്‍ണ ചട്ടക്കൂട്ടില്‍ കര്‍ണ്ണാടക സംഗീതം തങ്ങളുടെ കൈകളില്‍ ഭദ്രമായി തന്നെ ഉറങ്ങണം എന്നുള്ളിടത്തൊ? ഇതില്‍ എതുമാവാം. ചിലപ്പോള്‍ ഇതില്‍ എല്ലാമാവാം.

എന്നാല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ശത്രുക്കള്‍ തന്നെയാണു അതിന്റെ സഞ്ചാരത്തിനു തടസ്സമെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ജാസി ഗിഫ്റ്റിന് ശേഷം വന്ന പലരും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ ശുദ്ധസംഗീതത്തിന്റെ വക്താക്കള്‍ അറിഞ്ഞിട്ടും അറിയാതെ പോയത് ഇതിലെ രാഷ്ട്രീയ-വംശീയ താല്‍പര്യം തുറന്ന് കാട്ടുന്നു.

ഒട്ടനവധി സാധ്യതകള്‍ ഉള്ള കര്‍ണ്ണാടക സംഗീതം അവിചാരിതമായി ഗ്ലോബല്‍ മ്യൂസിക്കില്‍ ഞാന്‍ ഒരു തവണ കേട്ടിട്ടുണ്ട്. “ആര്‍ യൂ ഗോയിംഗ് ടൂ സ്‌കാര്‍ ബറൊ ഫെയര്‍ എന്ന ഐറിഷ്” നാടോടി പാട്ടിലൂടെ. വാമൊഴിയായി കൈമാറിവന്ന ഈ നാടോടി ഗാനം കര്‍ണ്ണാടക സംഗീതത്തിലെ “ഖര ഹര പ്രിയ” എന്ന രാഗാത്തിലാണ് പൂര്‍ണ്ണമായും ചിട്ടപ്പെടുത്തിയിട്ടുള്ളത്.

കര്‍ണാടക സംഗീതത്തെ ഉറക്കിക്കിടത്തി കര്‍ണ്ണാടക സംഗീതം എന്ത് കൊണ്ട് ഉറങ്ങുന്നു എന്ന് ചോദിക്കുന്നവരുടെ സവര്‍ണ ബോധത്തില്‍ നിന്ന് കര്‍ണാടക സംഗീതം എന്ന് മോചനം നേടുന്നുവോ അന്നത് ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തും. അതുവരെ അവിചാരിതമായി സംഭവിച്ച പാട്ടുകളില്‍ നമുക്ക് കര്‍ണാടക സംഗീതം തിരയാം.

##നാസര്‍ മാലിക്

(സംഗീത സംവിധായകനാണ് ലേഖകന്‍)

We use cookies to give you the best possible experience. Learn more