ലജ്ജാവതിയെ സോങ്ങാണ് എന്നെ തിരിച്ചറിയാനുള്ള കാരണം, അന്ന് എക്സ്പിരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു: ജാസി ഗിഫ്റ്റ്
Entertainment news
ലജ്ജാവതിയെ സോങ്ങാണ് എന്നെ തിരിച്ചറിയാനുള്ള കാരണം, അന്ന് എക്സ്പിരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു: ജാസി ഗിഫ്റ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th July 2022, 9:16 am

ജാസി ഗിഫ്റ്റ് എന്ന ഗായകനെ ഓർക്കുമ്പോൾ പലർക്കും ലജ്ജാവതിയെ എന്ന ഗാനമായിരിക്കും ഓർമ വരിക. അന്നത്തെ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട, പലരുടെയും പേഴ്സണൽ ഫേവറിറ്റ് ഗാനമായിരുന്നു അത്. മലയാള സിനിമ അന്നുവരെ ട്രൈ ചെയ്യാത്ത പുതിയൊരു അവതരണരീതിയായിരുന്നു ലജ്ജാവതിയുടേത്.

ആ സോങ്ങ് ഉണ്ടാവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അദ്ദേഹം. ഭയങ്കരമായ പ്രീ പ്ലാനിങ്ങിന് ശേഷമല്ല ലജ്ജാവതി എന്ന സോങ് ഇറങ്ങിയതെന്നും അന്ന് എക്സ്പിരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നുവെന്നും പറയുകയാണ് അദ്ദേഹം.

‘ഇരുപത് വർഷത്തോളമായി ലജ്ജാവതിയെ റിലീസായിട്ട്. ആ സമയത്ത് എക്സ്പിരിമെന്റ് ഒക്കെ ചെയ്യാനുള്ള സ്പേസ് കൂടുതലായിരുന്നു. ഇപ്പോഴത്തെ പോലെയല്ല. ഇപ്പോൾ പാട്ട് കേൾക്കുന്ന രീതിയും സ്വഭാവവുമെല്ലാം മാറിവന്നിട്ടുണ്ട്.

അന്ന് എക്സ്പെരിമെന്റ്‌ ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു. പിന്നെ അങ്ങനെ ഒരു ഡയറക്ടറെ കിട്ടി. ഭയങ്കരമായ പ്രീ പ്ലാനിങ്ങിന് ശേഷമല്ല ലജ്ജാവതി എന്ന സോങ് ഇറങ്ങിയത്. എല്ലാം കൂടെ ഒരുമിച്ച് ചേരുന്നൊരു അവസരം വന്നു, അങ്ങനെ സംഭവിച്ചതാണ്,’ അദ്ദേഹം പറഞ്ഞു.

ലജ്ജാവതിയെ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് ജാസി ഗിഫ്റ്റിന്റെ ശബ്ദം കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. ആ പാട്ടിനും അദ്ദേഹത്തിനും ധാരാളം ആരാധകരുമുണ്ടായിരുന്നു. പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കുമെന്നും ജാസി ഗിഫ്റ്റ് പറയുന്നുണ്ട്.

സിനിമ പാട്ടുകൾ പാടുന്നവരുടെ കാര്യത്തിൽ പാട്ട് ഹിറ്റായാൽ മാത്രമാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുക. പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കും. ഉദാഹരണത്തിന് നല്ലൊരു മെലഡി ഗാനം ആര് പാടിയാലും മതി, ഒരു പ്രത്യേക സിങ്ങർ തന്നെ വേണമെന്നില്ല.

നല്ല ട്യൂൺ ആണെങ്കിൽ ആര് പാടിയാലും മതി. എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ളവർ വേണമെന്നില്ല. സിങ്ങർ ആയിട്ട് എന്നെ തിരിച്ചറിയാനുള്ള കാരണം അന്നക്കിളി നീയെന്തിന്, ലജ്ജാവതിയെ എന്നീ ഗാനങ്ങളാണ്,’ ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.

Content Highlight: Jassie Gift says that lajjavadhiye made him famous